ആലപ്പുഴ: വര്‍ഷങ്ങള്‍ മുമ്പ് പിതാവിനെ ആക്രമിച്ചതിന്റെ വിരോധത്താല്‍ പോലീസുകാരന്റെ നേതൃത്വത്തില്‍ രാത്രിയില്‍ വീടാക്രമണം. പിതാവ് മരിച്ച് മൂന്നുവര്‍ഷത്തിനുശേഷമായിരുന്നു പകപോക്കല്‍. സംഭവവുമായി ബന്ധപ്പെട്ട് കെഎപി ഒന്നാം ബറ്റാലിയനിലെ സിവില്‍ പോലീസ് ഓഫീസര്‍ ആര്യാട് പഞ്ചായത്ത് ആറാം വാര്‍ഡ് കുളക്കാട്ടുവെളി സനല്‍, സഹോദരന്‍ ഷൈജു എന്നിവര്‍ക്കെതിരെ ആലപ്പുഴ നോര്‍ത്ത് പോലീസ് കേസെടുത്തു.
ഞായറാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം. ആര്യാട് പഞ്ചായത്ത് ഏഴാംവാര്‍ഡില്‍ കുറ്റിപ്പുറത്ത് പാര്‍ത്ഥന്റെ വീടിന്റെ ജനാലച്ചില്ലുകളാണ് ഇവര്‍ അടിച്ചുതകര്‍ത്തത്. ആക്രമണത്തിനിടെ പാര്‍ത്ഥന്റെ ഭാര്യ ബീനയ്‌ക്ക് പരുക്കേറ്റു. ഇവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
വീടാക്രമിച്ചെന്നു കാട്ടി പാര്‍ത്ഥന്റെ ബന്ധുക്കള്‍ നോര്‍ത്ത് പോലീസില്‍ പരാതി നല്‍കി. ഇവര്‍ മദ്യപിച്ചിരുന്നതായും പരാതിയില്‍ പറയുന്നു. എന്നാല്‍ എതിര്‍ഭാഗത്തിനെതിരെയും കേസെടുത്തിട്ടുണ്ട്.
















