മാന്നാര്‍: ജില്ലയില്‍ മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ ഹയര്‍സെക്കന്ററി പരീക്ഷയില്‍ ഒന്നാമതെത്തി. തുടര്‍ച്ചയായി 11-ാം തവണയാണ് ഈ സ്‌കൂള്‍ മുന്‍ നിരയില്‍ എത്തുന്നത്.
ഇത്തവണ 604 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 573 വിദ്യാര്‍ത്ഥികള്‍ക്ക് ഉപരി പഠനത്തിന് യോഗ്യത നേടി. 72 വിദ്യാര്‍ത്ഥികള്‍ക്ക് എല്ലാ വിഷയത്തിലും എ പ്ലസ് നേടി. സംസ്ഥാന തലത്തില്‍ നായര്‍ സമാജം സ്‌കൂള്‍ രണ്ടാം സ്ഥാനത്താണ്.
കഴിഞ്ഞ കുറെ വര്‍ഷമായി ജില്ലാ കലോത്സവത്തില്‍ ഹയര്‍ സെക്കന്ററി വിഭാഗത്തില്‍ കലാ കിടീരം ചൂടി വരുന്നത് ഈ സ്‌കൂളാണ്. കഴിഞ്ഞ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഹയര്‍ സെക്കന്റെറി വിഭാഗത്തില്‍ മൂന്നാം സ്ഥാനം നേടി മികവ് തെളിയിച്ചിരുന്നു.
സംസ്ഥാന ഐറ്റി മേളയില്‍ രണ്ടാം സ്ഥാനം നേടിയിരുന്നു. ഹയര്‍ സെക്കന്ററി പരീക്ഷയിലും ഉന്നത വിജയം നേടിയതോടെ പഠന, പാഠ്യേതര വിഷയങ്ങളില്‍ ഉന്നത വിജയം നേടിയ സ്‌കൂള്‍ ഏറെ ശ്രദ്ധേയമായിരിക്കുകയാണ്. മാനേജ്‌മെന്റിന്റെയും പിറ്റിഎയുടെയും അദ്ധ്യാപക, അനദ്ധ്യാപകരുടെയും കൂട്ടായ പ്രവര്‍ത്തനങ്ങളാണ് ഉന്നത വിജയം നേടുവാന്‍ കാരണമെന്ന് പ്രിന്‍സിപ്പല്‍ വി.മനോജ് പറഞ്ഞു.
















