ആലപ്പുഴ: കമ്പ്യൂട്ടറുകളിലെ റാന്‍സംവെയര്‍ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ ഹെല്‍പ് ഡെസ്‌ക് തുടങ്ങി. വാനാക്രൈ വൈറസ് ആക്രമണത്തെ പ്രതിരോധിക്കാനുള്ള സഹായത്തിനും നിര്‍ദേശങ്ങള്‍ക്കുമായി 0477 2252079 എന്ന ഫോണിലോ സിവില്‍ സ്‌റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മാറ്റിക്‌സ് ഓഫീസറുടെ എന്‍ഐസി ഓഫീസുമായോ ബന്ധപ്പെടണം.
















