ആലപ്പുഴ: ഒരു പോലീസ് ഓഫീസറും മുഖ്യമന്ത്രിയേക്കാള്‍ മഹാനല്ല, അങ്ങനെ പറയുന്നത് അറിവില്ലാത്ത സമൂഹമാണെന്നും മന്ത്രി ജി. സുധാകരന്‍. ‘അഴിമതി വിരുദ്ധ പ്രവര്‍ത്തനം കുടുംബശ്രീയിലൂടെ’ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രിയെ സല്യൂട്ട് ചെയ്യേണ്ടയാളാണ് ഡിജിപി. മുഖ്യമന്ത്രിക്ക് നേര്‍ക്കുനേര്‍ നിന്ന് പോരാടുന്നയാളാണ് സെന്‍കുമാറെന്നാണ് ചിലര്‍ വിശേഷിപ്പിക്കുന്നത്.
സെന്‍കുമാര്‍ കേസിലെ കോടതിവിധി ഇഷ്ട്ടമല്ലെങ്കിലും അംഗീകരിക്കുകയാണ്. കോടതിയെ കൂച്ചുവിലങ്ങിടാന്‍ കഴിയില്ലെന്നും സുധാകരന്‍ പറഞ്ഞു. അഴിമതി നടത്തിയവരില്‍നിന്ന് പണം തിരിച്ചുപിടിച്ചിരുന്നെങ്കില്‍ മൂന്നു പഞ്ചവത്സരപദ്ധതി നടപ്പാക്കാന്‍ കഴിയുമായിരുന്നു. അഴിമതിയിലൂടെ ഉണ്ടാക്കിയ പണം തിരിച്ചുപിടിക്കാത്തതാണ് പ്രശ്‌നം. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജി. വേണുഗോപാല്‍ അദ്ധ്യക്ഷനായി.
















