വണ്ടിപ്പെരിയാര്‍: ഹോട്ടല്‍ കേന്ദ്രീകരിച്ച് അനധികൃത മദ്യവില്‍പ്പന നടത്തിവന്നിരുന്ന ആള് പിടിയില്‍. പീരുമേട് നെല്ലിമല സ്വദേശി ദിലീപ്(49) ആണ് വണ്ടിപ്പെരിയാര്‍ എക്സൈസിന്റെ പിടിയിലായത്.
ഇയാള്‍ ഹോട്ടലില്‍ മദ്യം വില്‍ക്കുന്നതിനിടെയാണ് പിടിയിലാവുന്നത്. വില്‍പ്പനയ്ക്കായി സൂക്ഷിച്ച മൂന്ന് ലിറ്റര്‍ മദ്യവും പിടിച്ചെടുത്തു. ഇയാള്‍ക്കെതിരെ മുമ്പും മദ്യവില്‍പ്പന നടത്തിയതിന് കേസുണ്ട്. വണ്ടിപ്പെരിയാര്‍ എക്സൈസ് ഇന്‍സ്പെക്ടര്‍ എസ് ഷാജി, ഉദ്യോഗസ്ഥരായ സതീഷ് കുമാര്‍ ഡി, ജോബി തോമസ്, ജോസി വര്‍ഗീസ്, രാജേഷ്കുമാര്‍, അരുണ്‍ ബി കൃഷ്ണന് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ പിടികൂടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: