ചെന്നൈ: തമിഴ്നാട്ടിലെ കരൂരില്‍ കാറും ലോറിയും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ ഏഴു പേര്‍ മരിച്ചു. കാസര്‍കോട് ബന്തിയോട് മണ്ടെയ്‌ക്കാപ് സ്വദേശികളായ ഹെറാള്‍ഡ് മണ്‍ഡ്രോ ( 50), മകന്‍ രോഹിത്, ഹെറാള്‍ഡിന്റെ സഹോദരന്‍ ഫതോറിന്‍ മണ്‍ഡ്രോ, മകള്‍ ഷാരോണ്‍ ഹെറാള്‍ഡിന്റെ ഇളയ സഹോദരന്‍ ആല്‍വിന്‍ മണ്‍ഡ്രോ ( 29), ഭാര്യ പ്രീമ ( 22) എന്നിവരാണ് മരിച്ചത്. മൂന്നു പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു.
കരൂരിലെ കുഴിത്തുലൈയില്‍ ഇന്ന് രാവിലെയാണ് അപകടം നടന്നത്.വിവാഹേശഷം കുടുംബാംഗങ്ങളുമായി കഴിഞ്ഞ നാലിന് മണ്ടെയ്‌ക്കാപ്പില്‍ നിന്നും വേളാങ്കണ്ണിക്ക് പോയതായിരുന്നു സംഘം. വേളാങ്കണ്ണി തീര്‍ഥാടനം കഴിഞ്ഞശേഷം നാട്ടിലേക്ക് തിരിക്കുന്നതിനിടെ ഇവര്‍ സഞ്ചരിച്ച കാറില്‍ ലോറി ഇടിക്കുകയായിരുന്നു
ഡ്രൈവര്‍ ഉറങ്ങിപ്പോയതാകാം അപകട കാരണമെന്ന് പോലീസ് വ്യക്തമാക്കി.
















