Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പി. ചന്ദ്രശേഖരന് അന്ത്യാഞ്ജലി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 13, 2017, 08:16 am IST
in Kerala

മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഉന്നത അധ്യാപക സംഘം ക്ഷേത്രീയ സംഘടനാ സെക്രട്ടറിയുമായിരുന്ന പി. ചന്ദ്രശേഖരന് അന്ത്യപ്രണാമം അര്‍പ്പിക്കുന്നു. എം. കെ. സുഭാഷ്, വി. ഉണ്ണികൃഷ്ണന്‍, രാ. വേണുഗോപാല്‍, എ. ഗോപാലകൃഷ്ണന്‍, പി. ഇ. ബി. മേനോന്‍, ആര്‍. സഞ്ജയന്‍, പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ തുടങ്ങിയവരെ കാണാം. – ജന്മഭൂമി

കൊച്ചി: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനും ഉന്നത അധ്യാപക സംഘം ക്ഷേത്രീയ സംഘടനാ സെക്രട്ടറിയുമായിരുന്ന പി. ചന്ദ്രശേഖരന് (78) അന്ത്യാഞ്ജലി. വ്യാഴാഴ്ച രാത്രിയിലാണ് അദ്ദേഹം അന്തരിച്ചത്. കൊട്ടാരക്കര കരീപ്ര പ്ലാക്കോട് വേങ്കുഴിയില്‍ പത്മനാഭ പിള്ളയുടെയും ജാനകിയമ്മയുടെയും നാലാമത്തെ മകനായിരുന്നു.

വിദ്യാഭ്യാസം കഴിഞ്ഞ് അദ്ധ്യാപകനായി ജോലിനോക്കവേയാണ് ആര്‍എസ്എസ് പൂര്‍ണ്ണ സമയ പ്രവര്‍ത്തകനായത്. പരേതനായ പി. മാധവന്‍ പിള്ള, ഗോപിനാഥപിള്ള, കൃഷ്ണപിള്ള, ശാന്തകുമാരി, വിനായകന്‍, രമണി, മുരളീധരന്‍ എന്നിവര്‍ സഹോദരങ്ങര്‍. ഇന്നലെ വൈകിട്ട് എളമക്കര ആര്‍എസ്എസ് ആസ്ഥാന കാര്യാലയത്തില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ ഒട്ടേറെയാളുകള്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി. തുടര്‍ന്ന് പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു.

ആര്‍എസ്എസ് പ്രാന്ത സംഘചാലക് പി. ഇ. ബി. മേനോന്‍, പ്രാന്ത പ്രചാരക് പി. എന്‍. ഹരികൃഷ്ണകുമാര്‍, കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍, പ്രാന്ത സഹകാര്യവാഹ് എം. രാധാകൃഷ്ണന്‍, ജന്മഭൂമി മാനേജിങ് എഡിറ്റര്‍ കെ. ആര്‍. ഉമാകാന്തന്‍, എം. എ. കൃഷ്ണന്‍, എസ്. സേതുമാധവന്‍, ആര്‍. ഹരി, ആര്‍. വേണുഗോപാല്‍, പി. എന്‍. ഈശ്വരന്‍, ആര്‍. സഞ്ജയന്‍, എ. ഗോപാലകൃഷ്ണന്‍, കെ. വേണു, എ. ആര്‍. മോഹനന്‍, എന്‍. സി. ടി. രാജഗോപാല്‍, എസ്. സുദര്‍ശനന്‍, പി. ആര്‍. ശശിധരന്‍, സി. വി. രാജേഷ്, വി. കെ. വിശ്വനാഥന്‍, കെ. കൃഷ്ണന്‍കുട്ടി, കെ. പുരുഷോത്തമന്‍, സി. സി. ശെല്‍വന്‍, അഡ്വ. എ. സി. ഗോപിനാഥ് തുടങ്ങിയവര്‍ അന്തിമോപചാരമര്‍പ്പിക്കാനെത്തി.

ഉന്നത വിദ്യാഭ്യാസ അധ്യാപക സംഘം

കോളേജ് അധ്യാപകരുടെ മനസില്‍ ദേശീയബോധവും സംഘടനാ ബോധവും വളര്‍ത്തുന്നതില്‍ പി. ചന്ദ്രശേഖരന്‍ വഹിച്ച പങ്ക് സ്തുത്യര്‍ഹമാണെന്ന് ഉന്നത വിദ്യാഭ്യാസ

അധ്യാപകസംഘം അധ്യക്ഷന്‍ ഡോ. സി കെ മധുസൂദനന്‍ പറഞ്ഞു. ഉന്നതവിദ്യാഭ്യാസ അധ്യാപക സംഘം കേരളം മുഴുവനും വ്യാപിപ്പിക്കുന്നതില്‍ അദ്ദേഹം പ്രത്യേകശ്രദ്ധ പുലര്‍ത്തി. എല്ലാ പ്രവര്‍ത്തകരുമായും വ്യക്തിബന്ധം നിലനിര്‍ത്തുന്നതില്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. സംഘടനക്ക് രണ്ട് പതിറ്റാണ്ടിലേറെ ചുക്കാന്‍ പിടിച്ചിരുന്നു.

ദേശീയ അധ്യാപക പരിഷത്ത്

അധ്യാപക സമൂഹത്തിന് ഗുരുവിനെപ്പോലെ മാര്‍ഗ്ഗദര്‍ശനം നല്‍കിയിരുന്ന മഹാദീര്‍ഘദര്‍ശിയായിരുന്നു അദ്ദേഹമെന്ന് ദേശീയ അധ്യാപക പരിഷത്ത് ഖജാന്‍ജി സി വി രാജീവന്‍. അഖിലഭാരതീയ രാഷ്‌ട്രീയ ശൈക്ഷിക് മഹാസംഘ് ദക്ഷിണ ഭാരതത്തിന്റെ സംഘടനാ കാര്യദര്‍ശി എന്ന നിലയില്‍ സേവനം സ്മരണീയമാണ്. 1962 മുതല്‍ സംഘപ്രസ്ഥാനങ്ങളുടെ വിവിധ ചുമതലകളില്‍ കാര്യപ്രാപ്തി തെളിയിച്ച മികച്ച സംഘാടകനായിരുന്നു.

നഷ്ടമായത് മാതൃകാ പ്രചാരകനെ: പി ഗോപാലന്‍കുട്ടി മാസ്റ്റര്‍

കോഴിക്കോട്: മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകന്‍ പി. ചന്ദ്രശേഖരന്റെ വിയോഗത്തിലൂടെ ഒരു മാതൃകാ പ്രചാരകനെയാണ് നഷ്ടപ്പെട്ടിരിക്കുന്നതെന്ന് ആര്‍എസ്എസ് പ്രാന്തകാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. വിവിധ മേഖലകളില്‍ സംഘ ആശയം പ്രചരിപ്പിക്കുന്നതിന് സജീവമായും വിശ്രമമില്ലാതെയും പ്രവര്‍ത്തിക്കുകയായിരുന്നു അദ്ദേഹം. രോഗക്കിടക്കയിലായപ്പോള്‍ പോലും സംഘടനാ പ്രവര്‍ത്തനത്തെ കുറിച്ചുള്ള അന്വേഷണത്തിലായിരുന്നു ചന്ദ്രശേഖരന്‍. കുടുംബാംഗങ്ങളുടെ ദുഃഖത്തില്‍ പങ്കുചേരുന്നു. അദ്ദേഹം പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ നിർഭയമായി പ്രവർത്തിക്കൂ, ഉത്തരവാദിത്തം ഞാൻ ഏറ്റെടുക്കും ‘ ; പെല്ലറ്റ് തോക്ക് വിവാദത്തിനിടയിൽ ശക്തമായ സന്ദേശവുമായി സിആർപിഎഫ് ഡിജി ഗ്യാനേന്ദ്ര

Kerala

വി കുഞ്ഞികൃഷ്ണന്‍ എംഎല്‍എയുടെ തെരഞ്ഞെടുപ്പ് ജയം റദ്ദാക്കണം : ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി മുന്‍ എം എല്‍ എ ടി ഐ മധുസൂധനന്‍

News

ഹോട്ടലിന്റെ ലൈസൻസ് റദ്ദാക്കൽ മരവിപ്പിച്ചുകൊണ്ട് കോടതി പറഞ്ഞു, ഇത് ഇന്ത്യയാണ്…

Entertainment

മോദി, ഭ​ഗവാൻ വിഷ്ണുവിന്റെ അവതാരം! എനിക്ക് അദ്ദേഹത്തിന്റെ കാല് കഴുകി വെള്ളം കുടിക്കണമെന്നുണ്ട്’; നടൻ

News

വന്ദേമാതരം: ഇനി രാഷ്‌ട്രപതി ഒപ്പുവയ്‌ക്കുന്നതോടെ നിയമമാകും

പുതിയ വാര്‍ത്തകള്‍

6 മില്യൺ കാഴ്ചക്കാരുമായി ദുൽഖർ സൽമാൻ- പവൻ സാദിനേനി ചിത്രം “ആകാശംലോ ഒക താര”യിലെ ആദ്യ ഗാനം “കുട്ടി കുട്ടി പൂവേ

പിഎസ്‌സി പരീക്ഷയിൽ നടന്നത് ആസൂത്രിത അട്ടിമറി; ഇടത് അനുകൂലിയെ റാങ്ക് പട്ടികയിൽ ഒന്നാമതെത്തിക്കാൻ നടന്ന ഗൂഢാലോചന

റബ്ബർ മേഖലയ്‌ക്ക് പുതിയ പ്രതീക്ഷ; ബോർഡ് ചെയർമാൻ എൻ. ഹരിയെ അഭിനന്ദിച്ച് ഡോ. ഗീവർഗീസ് മാർ യൂലിയോസ് മെത്രാപ്പോലീത്ത

ഓണം പ്രത്യേക ട്രെയിന്‍ സര്‍വീസ്; ഹുബ്ലി – കോട്ടയം സ്പെഷ്യല്‍ ട്രെയിനുകളുടെ റിസര്‍വേഷന്‍ ആരംഭിച്ചു

കേരളത്തനിമയുടെ വീണ്ടെടുപ്പിന് ബാലഗോകുലത്തിന്റെ മലയാള പഞ്ചാംഗം

ഗുരുവായൂരിലെ കോടതി വിളക്ക് നിരോധിക്കാനാവില്ല; ചടങ്ങിന് മറ്റൊരു പേര് നിർദേശിക്കാൻ ഹൈക്കോടതി ഉത്തരവ്

അസാധാരണ സാഹചര്യങ്ങളിൽ പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിക്കാം; സുപ്രധാന നിരീക്ഷണവുമായി സുപ്രീംകോടതി

രാമായണ ട്രെയിലർ പുറത്ത്;രാമനായി രൺബീർ, അമ്പരപ്പിച്ച് യഷിന്റെ രാവണൻ

ഭൗമ ഫസ്റ്റ് ലുക്ക് പ്രകാശനം ചെയ്തു

വിനയന്റെ വമ്പൻ ഫാന്റസി ത്രില്ലറിൽ നായകനായി സാഗർ സൂര്യ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.