Friday, April 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

‘ഇത്‌ മലയാള സിനിമയുടെ പിതാവിനുള്ള ദക്ഷിണ’

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:45 pm IST
in Entertainment

തിരുവനന്തപുരം: ഇന്ത്യന്‍ സിനിമ നൂറു വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ മലയാള സിനിമയുടെ പിതാവിനുള്ള ദക്ഷിണയാണ്‌ സെല്ലുലോയ്ഡ്‌ എന്ന ചലച്ചിത്രമെന്ന്‌ സംവിധായകന്‍ കമല്‍. സെല്ലുലോയ്ച്‌ പ്രദര്‍ശനശാലയിലെത്തിയ ശേഷം നല്ല പ്രതികരണമാണ്‌ പ്രേക്ഷകരില്‍ നിന്നു ലഭിക്കുന്നത്‌.
ആര്‍ക്കുമറിയാത്ത, അല്ലെങ്കില്‍ അറിയാന്‍ ശ്രമിക്കാത്ത ജെ.സി.ഡാനിയേലിനെ മലയാളിക്കു പരിചയപ്പെടുത്താന്‍ സാധിച്ചതില്‍ ചാരിതാര്‍ത്ഥ്യമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ സംസ്ഥാനത്തെ മികച്ച സിനിമയ്‌ക്കുള്ള പുരസ്കാരം സെല്ലിലോയ്ഡിന്‌ ലഭിച്ചതോടെ ജെ.സി.ഡാനിയെയില്‍ എന്ന ചലച്ചിത്ര പ്രതിഭ കൂടുതല്‍ ആദരിക്കപ്പെടുകയാണ്‌. ഈ പുരസ്കാരം സിനിമയ്‌ക്കു വേണ്ടി ജീവിച്ച ജെ.സി.ഡാനിയേലിനു സമര്‍പ്പിക്കുന്നുവെന്നും കമല്‍ പറഞ്ഞു. ഇത്തരം സിനിമകല്‍ ചെയ്യുമ്പോഴാണ്‌ ചലച്ചിത്രകാരനു സംതൃപ്തിയുണ്ടാകുന്നത്‌. ചുരുങ്ങിയ സമയത്തിനിടയില്‍ ജനങ്ങള്‍ അംഗീകരിച്ച സിനിമയ്‌ക്ക്‌ പുരസ്കാരം കൂടി ലഭിക്കുമ്പോള്‍ അത്‌ ഇരട്ടി നേട്ടമാണ്‌. സെല്ലുലോയ്ഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തനത്തില്‍ സഹകരിച്ച മുഴുവനാളുകളുടെയും നേട്ടം കൂടിയാണിത്‌.

തനിക്കു ലഭിച്ച മികച്ച നടനുള്ള പുരസ്കാരം മലയാള സിനിമയുടെ പിതാവ്‌ ജെ.സി.ഡാനിയേലിനു സമര്‍പ്പിക്കുന്നതായി നടന്‍ പൃഥ്വിരാജ്‌ പ്രതികരിച്ചു. തനിക്ക്‌ പുരസ്കാരം ലഭിക്കാന്‍ കാരണമായ അയാളും ഞാനും തമ്മില്‍, സെല്ലുലോയ്ഡ്‌ എന്നീ ചിത്രങ്ങള്‍ തീയറ്ററുകളില്‍ വിജയിച്ചവയാണ്‌. ആ വിജയമാണ്‌ ആദ്യ പുരസ്കാരം. ആ നിലയ്‌ക്ക്‌ നോക്കുമ്പോള്‍ ഈ പുരസ്കാരം ബോണസാണ്‌. സിനിമയില്‍ തന്റെ അഭിനയം നന്നായതിന്റെ ക്രെഡിറ്റ്‌ തനിക്കു മാത്രം അവകാശപ്പെട്ടതല്ലെന്ന്‌ പൃഥ്വി പറഞ്ഞു. ഇത്‌ കൂട്ടായ്‌മയുടെ വിജയമാണ്‌. സിനിമാ കരിയറില്‍ നല്ല സംവിധായകര്‍ക്കൊപ്പം പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞു എന്നതാണ്‌ തനിക്കു ലഭിച്ച വലിയ നേട്ടം. കൂടുതല്‍ നല്ല സിനിമകള്‍ക്കൊപ്പം നില്‍ക്കാന്‍ ഈ പുരസ്കാരം പ്രേരണ നല്‍കുന്നു. മലയാള സിനിമയുടെ മറക്കപ്പെട്ട പിതാവാണ്‌ ജെ.സി.ഡാനിയേല്‍. സെല്ലുലോയ്ഡ്‌ വിജയം നേടുകയും പുരസ്കാരങ്ങള്‍ നേടുകയും ചെയ്യുന്നതോടെ സിനിമാ പിതാവിനെ കൂടുതല്‍ അറിയാനുള്ള സാഹചര്യം കൂടിയാണ്‌ ഉണ്ടാകുന്നത്‌. സെല്ലുലോയ്ഡ്‌ എന്ന ചിത്രം സംവിധായകന്‍ കമല്‍ തനിക്കു തന്ന ഭാഗ്യമാണെന്ന്‌ പൃഥ്വിരാജ്‌ പറഞ്ഞു.

ഒഴിമുറിക്ക്‌ മികച്ച്‌ രംടാമത്തെ സിനിമയെന്ന പുരസ്കാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന്‌ സംവിധായകനും നടനുമായ മധുപാല്‍ പറഞ്ഞു. എന്നാല്‍ കൂടുതല്‍ അവാര്‍ഡുകള്‍ പ്രതീക്ഷിച്ചിരുന്നതായും അദ്ദേഹം വ്യക്തമാക്കി.

ചലച്ചിത്രപുരസ്കാരങ്ങള്‍ നിര്‍ണ്ണയിച്ച്‌ ഐ.വി.ശശിയുടെ നേതൃത്വത്തിലുള്ള ജൂറിക്ക്‌ നിലവാരമില്ലെന്ന്‌ ഷട്ടര്‍ എന്ന ചിത്രത്തിന്റെ സംവിധായകന്‍ ജോയ്‌മാത്യു പ്രതികരിച്ചു. ഐ.വി.ശശി മോശം സംവിധായകനാണെന്നും പുരസ്കാരം പ്രതീക്ഷിച്ചിരുന്ന അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ ജൂറിക്ക്‌ താന്‍ യാതൊരു വിലയും കല്‍പിക്കുന്നില്ല. സംസ്ഥാന ചലച്ചിത്രോത്സവത്തില്‍ ഏറ്റവും മികച്ച ചിത്രമായി ഷട്ടര്‍ പ്രേക്ഷകര്‍ തെരഞ്ഞെടുത്തതാണ്‌. നാലുപേര്‍ കൂടിയിരുന്നു തെരഞ്ഞെടുക്കുന്ന പുരസ്കാരത്തേക്കാള്‍ വിലയുള്ളത്‌ പ്രേക്ഷകരുടെ പുരസ്കാരത്തിനാണ്‌. സിനിമ കണ്ട്‌ ജനങ്ങള്‍ ഷട്ടറിന്റെ നിലവാരം വിലയിരുത്തിയിട്ടുണ്ട്‌.
ഐ.വി.ശശിയുടെ വിലയിരുത്തല്‍ ആവശ്യമില്ല. ഒരൊറ്റ നല്ല സിനിമയം സംവിധാനം ചെയ്യാത്തയാളാണ്‌ ഐ.വി.ശശി. ആസ്വാദന നിലവാരം തീരെ താഴ്‌ന്ന ജൂറിയായിരുന്നു. അവാര്‍ഡ്‌ ലഭിച്ചിരുന്നെങ്കില്‍ കുറച്ചു പണം ലഭിക്കുമായിരുന്നു. അതു നഷ്ടപ്പെട്ടതില്‍ നിരാശയുണ്ടെന്നും ജോയ്‌മാത്യു പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഷെയര്‍ ടാക്‌സിയെന്ന് പറഞ്ഞ് യുവതിയെ കാറില്‍ കയറ്റികൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; 2 പേര്‍ പിടിയില്‍

India

ആം ആദ്മി പാർട്ടിയുടെ മൂന്ന് രാജ്യസഭാംഗങ്ങൾ ഇപ്പോഴും പാർട്ടിയിൽ തന്നെ : കെജ്‌രിവാൾ നയിക്കുന്ന പാർട്ടിയുടെ ശേഷിക്കുന്ന എംപിമാർ ആരൊക്കെയാണ് ?

India

‘എഎപി നേതാക്കൾ സ്വന്തം കീശ വീർപ്പിക്കുന്നു’ : പ്രധാനമന്ത്രി മോദിയുടെ നേതൃത്വത്തിൽ ഇനി രാജ്യത്തിനായി പ്രവർത്തിക്കും : ബിജെപിയിൽ ചേർന്ന രാഘവ് ഛദ്ദ

India

ആം ആദ്മി പാർട്ടിയിൽ നിന്ന് 7 എംപിമാർ ബിജെപിയിലേക്ക്: ബിജെപിക്ക് ഒറ്റയ്‌ക്ക് ഭൂരിപക്ഷം?

Kerala

പാനൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി

പുതിയ വാര്‍ത്തകള്‍

അരവിന്ദ് കെജ്‌രിവാൾ അഴിമതിയുടെ പര്യായമായി മാറിയിരിക്കുന്നു: വീരേന്ദ്ര സച്ച്‌ദേവ

പോസ്റ്റല്‍ വോട്ട് ചെയ്യാനാവാത്തവര്‍ക്ക് വോട്ട് ചെയ്യാന്‍ സൗകര്യം നല്‍കുമോയെന്ന് ഹൈക്കോടതി, തെരഞ്ഞെടുപ്പ് കമ്മീഷന്‍ ചൊവ്വാഴ്ച മറുപടി നല്‍കണം

ആം ആദ്മി പാർട്ടി അതിന്റെ ആദർശങ്ങളിൽ നിന്ന് വ്യതിചലിച്ചു : രാജി പ്രഖ്യാപിച്ചതിന് ശേഷമുള്ള സ്വാതി മാലിവാളിന്റെ ആദ്യ പ്രതികരണം

ഇന്ത്യയെ നരകക്കുഴി എന്ന് വിളിച്ച ട്രംപ് മണിക്കൂറുകള്‍ക്കകം തിരുത്തി, ഇന്ത്യ മഹത്തായ രാജ്യമെന്നും മോദിയോട് ട്രംപിന് അടുത്ത ബന്ധമെന്നും യുഎസ് എംബസി

കൂത്താട്ടുകുളത്ത് തടിമില്ലിലെ ഇതര സംസ്ഥാന തൊഴിലാളിക്ക് സൂര്യാതപമേറ്റു

വിഴിഞ്ഞത്ത് ഭക്ഷണം കഴിച്ച 2 കൊല്ലം സ്വദേശികള്‍ മരിച്ചത് ഭക്ഷ്യവിഷബാധ മൂലമല്ലെന്ന് റിപ്പോര്‍ട്ട്,മരണ കാരണം മറൈന്‍ ടോക്സിന്‍,ഹോട്ടല്‍ പ്രവര്‍ത്തിക്കാം

ആം ആദ്മിക്ക് കനത്ത തിരിച്ചടി; രാഘവ് ഛദ്ദ ഉൾപ്പടെയുള്ള മൂന്ന് രാജ്യസഭാ എംപിമാർ പാർട്ടി വിട്ട് ബിജെപിയിലേക്ക്

പ്രേംനസീർ ഫിലിം അവാർഡുകൾ പ്രഖ്യാപിച്ചു

ദിലീപിന്റെ ‘നീക്കം’; സന്ദീപ് സേനൻ- അലക്സ് ഇ കുര്യൻ എന്നിവരുടെ നിർമ്മാണത്തിൽ ജഗൻ ഷാജി കൈലാസ് ചിത്രത്തിന്റെ ഒഫീഷ്യൽ ടൈറ്റിൽ & ഫസ്റ്റ്ലുക്ക്

മുണ്ടത്തിക്കോട് വെടിക്കെട്ട്പുര സ്ഫോടനം: കരാറുകാരന്‍ സതീഷും മരിച്ചു, മരണസംഖ്യ 15 ആയി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.