Monday, August 31, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

തിരുവസ്ത്രത്തിനുള്ളില്‍ഒളിപ്പിച്ചു വയ്‌ക്കുന്നത്‌

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:35 pm IST
inEntertainment

കത്തോലിക്കാ സഭയ്‌ക്ക്‌ വളരെയധികം സ്വാധീനമുള്ള പോളണ്ടിലെ കാസിമേഴ്സ്ഡോള്‍നി എന്ന കൊച്ചു നഗരത്തില്‍ നടന്ന ഒരുസംഭവത്തെ അധികരിച്ചുള്ളതാണ്‌ ‘ഇന്‍ ദി നെയിം ഓഫ്‌ ഡെവിള്‍’ എന്ന പോളിഷ്‌ ചലച്ചിത്രം. ദൈവത്തിന്റെ പേരില്‍ മതപുരോഹിതര്‍ കാട്ടിക്കൂട്ടുന്ന വൃത്തികേടുകള്‍ സമൂഹത്തെയെങ്ങനെ ബാധിക്കുന്നുവെന്ന വെളിപ്പെടുത്തലാണ്‌ ഈ സിനിമ. ദൈവനിന്ദയെന്ന്‌ ആക്ഷേപിച്ച്‌ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ഈ ചലച്ചിത്രം പതിനാറാം രാജ്യാന്തര ചലച്ചിത്രോത്സവത്തിലെ ലോകസിനിമാ വിഭാഗത്തില്‍ വ്യത്യസ്ത കാഴ്ചയായി. പോളിഷ്‌ സംവിധായിക ബാര്‍ബറാസാസ്‌ സംവിധാനം ചെയ്ത ചിത്രം ക്രിസ്ത്യന്‍ പൗരോഹിത്യത്തിന്‌ എതിരാണെന്നായിരുന്നു കത്താലിക്കാസഭയുടെ വിമര്‍ശനം.

പോളണ്ടിലെ ചിത്രകാരന്മാരുടെ കേന്ദ്രമാണ്‌ കാസിമേഴ്സ്ഡോള്‍നി. നിരവധി ചിത്രകാരന്മാര്‍ ഈ ചെറുനഗരത്തില്‍ താമസിച്ച്‌ രചന നടത്തുന്നു. ദൂരദേശങ്ങളില്‍ നിന്ന്‌ ചിത്രകലയില്‍ താല്‍പര്യമുള്ളവര്‍ ഇവിടെയത്തി ചിത്രങ്ങള്‍ വാങ്ങുന്നു. പത്തൊന്‍പതാം നൂറ്റാണ്ടില്‍ പോളണ്ടില്‍ ഏറ്റവും കൂടുതല്‍ സന്ദര്‍ശകരെ ആകര്‍ഷിച്ചിരുന്ന നഗരവുമാണിത്‌. ജൂതമത വിശ്വാസികളാണിവിടെ തിങ്ങിപ്പാര്‍ക്കുന്നത്‌. ഒന്നും രണ്ടും ലോകമഹായുദ്ധങ്ങള്‍ക്കിടയില്‍ ഈ നഗരത്തിലെ ജൂത ജനസംഖ്യയില്‍ വന്‍തോതില്‍ കുറവു വന്നു. നാസികള്‍ ജൂതന്മാരെ കൊന്നൊടുക്കുകയോ ആട്ടിപ്പായിക്കുകയോ ചെയ്തു. നിരവധി യാതനകള്‍ക്കൊടുവിലാണ്‌ ഈ നഗരത്തിലെ ജൂത കുടുംബങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം അനുഭവിക്കാനായത്‌.

കാസിമേഴ്സ്ഡോള്‍നി നഗരത്തിലെ ഒരു ജൂത കന്യാസ്ത്രീ മഠത്തില്‍ കന്യാസ്ത്രീകളെ ദൈവീകകാര്യങ്ങള്‍ പഠിപ്പിക്കാനെത്തുന്ന പാതിരിയെ കേന്ദ്രീകരിച്ചുള്ള സംഭവങ്ങള്‍ ഇരുപതു വയസ്സുള്ള ഒരു കന്യാസ്ത്രീയുടെ ജീവിതവുമായി ബന്ധപ്പെടുത്തി വിശദീകരിക്കുകയാണിവിടെ. കന്യാസ്ത്രീ മഠങ്ങളില്‍ സ്ത്രീകള്‍ പീഡിപ്പിക്കപ്പെടുന്നത്‌ ഇപ്പോള്‍ വാര്‍ത്താപ്രാധാന്യമുള്ള സംഭവമേ അല്ല. ഇന്ത്യയിലടക്കം എല്ലായിടത്തും അതു സംഭവിച്ചുകൊണ്ടേയിരിക്കുന്നു.

കാസിമേഴ്സ്ഡോള്‍നി നഗരത്തിലെ കന്യാസ്ത്രീ മഠത്തില്‍ അന്തേവാസികള്‍ക്ക്‌ ചിലപ്പോഴൊക്കെ സാത്താന്റെ ആക്രമണം ഉണ്ടാകാറുണ്ട്‌. പകലിലെയോ ഭൂതകാലത്തെയോ സംഭവങ്ങളെ രാത്രി ഉറക്കത്തില്‍ ഓര്‍ത്തെടുക്കുന്ന അന്തേവാസികള്‍ ഭയവിഹ്വലരാകുന്നു. സാത്താന്‍ കുടിയിരിക്കുന്നുവെന്ന കാരണമാണ്‌ അതിനുകാരണമായി അധികൃതര്‍ കണ്ടെത്തുന്നത്‌. പാപത്തിലേക്ക്‌ നീങ്ങുന്ന കന്യാസ്ത്രീകളെ രക്ഷിക്കാനും പരിശീലനം നല്‍കാനുമാണ്‌ പുതിയ പാതിരിയായ ഫ്രാന്‍സിസെക്‌ എത്തുന്നത്‌. ദൈവത്തെ അറിയാന്‍ ആത്മാവിലൂടെ മാത്രമല്ല ശരീരത്തിലൂടെയും കഴിയുമെന്ന്‌ പഠിപ്പിക്കുകയാണ്‌ അയാള്‍. അയാളുടെ മാസ്മരിക വലയത്തിനുള്ളില്‍ യുവതികളായ കന്യാസ്ത്രീകള്‍ അകപ്പെടുന്നു. പതിവു പരമ്പരാഗത രീതികളില്‍ നിന്ന്‌ വ്യതിചലിച്ചുള്ള പ്രവര്‍ത്തനങ്ങളാണ്‌ ഫ്രാന്‍സിസെക്കിന്റെത്‌. അതില്‍ പഴയ പാതിരിക്ക്‌ എതിര്‍പ്പുണ്ട്‌.

എന്നാല്‍ ഫ്രാന്‍സിസെക്കിന്‌ സഭാനേതൃത്വം തുണയായിരിക്കുമ്പോള്‍ സത്യങ്ങളെല്ലാം മൂടിവയ്‌ക്കപ്പെടുന്നു. കന്യാസ്ത്രീ മഠത്തിനുള്ളില്‍ നടക്കുന്ന കാര്യങ്ങളൊന്നും അത്ര പന്തിയുള്ളതല്ലെന്ന വാര്‍ത്ത മഠത്തിനു പുറത്തുമെത്തുന്നു. പക്ഷേ, മഠത്തിന്റെ വലിയ മതില്‍ക്കെട്ടിനുള്ളിലേക്ക്‌ കടക്കാന്‍ ആര്‍ക്കുമാകുന്നില്ല.

മഠത്തിനുള്ളില്‍ നടക്കുന്നത്‌ ദൈവഹിതത്തിന്‌ അനുസരിച്ചുള്ള കാര്യങ്ങളല്ലെന്ന്‌ വിളിച്ചുപറഞ്ഞ ലൂസിയ എന്ന കന്യാസ്ത്രീക്ക്‌ രാത്രിയില്‍ തന്നെ മഠം വിട്ടുപോകേണ്ട അവസ്ഥയുണ്ടാകുന്നു. എല്ലാത്തിനും സാക്ഷിയായി ഇവിടെ അന്നയുമുണ്ട്‌. ദൈവത്തില്‍ വളരെയധികം വിശ്വസിക്കുന്ന അവള്‍ക്ക്‌ അതിനെതിരായി ഒന്നും ചെയ്യാനാകുമായിരുന്നില്ല. ലൂസിയയെ അവളും തെറ്റുകാരിയായി കണ്ടു. എന്നാല്‍ ദുരനുഭവങ്ങളാണ്‌ അന്നയെയും കാത്തിരുന്നത്‌.
അന്നയെ മുറിയിലേക്ക്‌ വിളിപ്പിക്കുന്ന പാതിരി അവളെ ശരീരത്തിലൂടെ ദൈവത്തെ അറിയിക്കാന്‍ ശ്രമിക്കുന്നു. ബലമായി വേഴ്ചയ്‌ക്കു പേരിപ്പിക്കുന്ന അയാളെ തള്ളിമാറ്റി അന്ന രഹസ്യവഴിയിലൂടെ രക്ഷപ്പെട്ട്‌ പഴയ പാതിരിയുടെ വീട്ടിലെത്തുന്നു. ലൂസിയയായിരുന്നു എന്ന സത്യം അവള്‍ തിരിച്ചറിയുകയാണ്‌. കന്യാസ്ത്രീ മഠത്തില്‍ നിന്ന്‌ രക്ഷപ്പെട്ട അന്ന തിരുവസ്ത്രം ഉപേക്ഷിക്കാന്‍ തീരുമാനിക്കുന്നു.

കാസിമേഴ്സ്‌ ഡോള്‍നി നഗരത്തില്‍ നിന്ന്‌ യാത്രപോകാന്‍ തീരുമാനിക്കുന്ന അവള്‍ ബൈ ബിള്‍പോലും അവഹേളനത്തോടെ വിലിച്ചെറിയുന്നതാവും ഒരുപക്ഷെ കടുത്ത മതബോധക്കാരെ പ്രലോഭിപ്പിച്ചത്‌. മഠത്തിനുള്ളിലെ വാര്‍ത്തകള്‍ പുറത്തായതോടെ പോലീസ്‌ അവിടം റെയ്ഡ്‌ ചെയ്ത്‌ എല്ലാവരെയും അറസ്റ്റു ചെയ്യുന്നു. ദൈവത്തിന്റെ മണവാട്ടിമാരോട്‌ മോശമായി പെരുമാറുന്നതും അവരുടെ ജീവിതം ദുരുപയോഗം ചെയ്യുന്നതും കൂടുതലും ആ സമൂഹത്തില്‍ നിന്നുള്ളവര്‍ തന്നെയാണ്‌. നമ്മുടെ കൊച്ചു കേരളത്തില്‍ പോലും ഇത്തരം അനുഭവങ്ങള്‍ ഉണ്ടായിക്കൊണ്ടിരിക്കുന്നു.

മതത്തിന്റെ വേലിക്കെട്ടിനുള്ളില്‍ ഇത്തരം യാതനകള്‍ അനുഭവിച്ചു കഴിയുന്ന എത്രയോ ജീവിതങ്ങളുണ്ടാകും. അവരുടെ വേദനകളും അവരെ അതിലേക്കു നയിക്കുന്നവരുടെ ഭീകരതയുമാണ്‌ ‘ഇന്‍ ദി നെയിം ഓഫ്‌ ഡെവിള്‍’ എന്ന പോളിഷ്‌ ചലച്ചിത്രം അനാവരണം ചെയ്തത്‌.

ആര്‍.പ്രദീപ്‌

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ആര്‍ബിട്രേഷന്‍ കോടതി’ നിയമവിരുദ്ധം, നദീജല കരാര്‍ സംബന്ധിച്ച ‘വിധി’ ഭാരതം തള്ളി

Kerala

മനുസ്മതിയ്‌ക്കെതിരെ ആഞ്ഞടിക്കും, പക്ഷെ കാന്തപുരം പറഞ്ഞാല്‍ മിണ്ടില്ല…ഭാഗ്യലക്ഷ്മിയുടെയും മാലാപാര‍്വ്വതിയുടെയും അവസരവാദത്തിന് വിമര്‍ശനം

World

കാറിലെ എസിയിൽ നിന്ന് വിഷവാതകം ചോർന്ന് ഒരു കുടുംബത്തിലെ മൂന്നുപേർക്ക് ദാരുണാന്ത്യം

Kerala

പുറത്തുനിന്ന് വൈദ്യുതി വാങ്ങിയതിന് കെ എസ് ഇ ബിക്ക് അധികം ചെലവായ തുക സര്‍ചാര്‍ജ് ആയി ഈടാക്കും

India

ഇസ്ലാമാണ് മറ്റ് മതങ്ങളേക്കാൾ മികച്ച മതം ; മക്കയിൽ പോകാനും എനിക്കിഷ്ടമാണ് ; മുസ്ലീങ്ങളെ പ്രീണിപ്പിച്ച് കർണാടക മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

യുഡിഎഫ് സര്‍ക്കാരിലെ മന്ത്രിയായ ബിന്ദുകൃഷ്ണ കാന്തപുരത്തിനെതിരെ; കെ.എം. ഷാജിമാരെപ്പോലുള്ളവര്‍ക്ക് മൗനം; സര്‍ക്കാരില്‍ ഭിന്നത

ചിക്കൻ പീസ് കൂടുതൽ കഴിച്ചെന്നാരോപിച്ചുണ്ടായ തർക്കം; സുഹൃത്തിന്റെ ആക്രമണത്തിൽ യുവാവ് മരിച്ചു

കേസെടുത്താല്‍ രാഹുല്‍ ഗാന്ധി പേടിക്കില്ലെന്ന് സതീശന്‍, പേടിച്ചുവെന്ന് സാക്ഷ്യപ്പെടുത്തി കെ സിയുടെ സര്‍ക്കുലര്‍

സൗരവ് ദാസിന്റെയും സിജെപിയുടെയും ലക്ഷ്യം മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ശ്രമമെന്ന് സംശയം; എന്നിട്ടും സുപ്രീംകോടതി ഹര്‍ജി പരിഗണിച്ചില്ല

നടി അഹാന കൃഷ്ണ വിവാഹിതയാകുന്നു: വരൻ സിനിമറ്റോഗ്രാഫർ

ജേക്കബ് തോമസിനെതിരായ ഡ്രഡ്ജര്‍ അഴിമതി കേസ് : സമയം തേടി സര്‍ക്കാര്‍, കേസ് ഒക്ടോബറിലേക്ക് മാറ്റി

കാന്തപുരം ആത്മീയ നേതാവ്, അദ്‌ദേഹത്തിന് അഭിപ്രായം പറയാന്‍ അധികാരമുണ്ടെന്ന് പി വി അന്‍വര്‍

സിന്ധു നദീജല കരാർ മരവിപ്പിച്ച നടപടിയെ വിമർശിച്ച് ആർബിട്രേഷൻ കോടതിയുടെ വിധി ഭാരതം തള്ളി; അങ്ങനൊരു കോടതിക്ക് വിലയില്ലെന്ന് വിശദീകരണം

കിര്‍ഗിസ്ഥാനില്‍ പുടിനെ കണ്ട് നരേന്ദ്രമോദി; ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാനുള്ള പിന്തുണ വാഗ്ദാനം ചെയ്ത് മോദി

ഒഡീഷ കേഡര്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ മലയാളിയായ ഷെഫീന്‍ അഹമ്മദ് അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.