Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

അതിശയോക്തിയില്ലാതെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 12, 2017, 12:34 pm IST
in Entertainment

മാക്സിം ഗോര്‍ക്കിയുടെ അമ്മയില്‍നിന്നും വ്യത്യസ്തയായ ഒരമ്മയെയാണ്‌ വിജയകൃഷ്ണന്റെ ഉമ്മയില്‍ നാം പരിചയപ്പെടുന്നത്‌. മാക്സിംഗോര്‍ക്കിക്ക്‌ ക്ഷമാപണപൂര്‍വ്വം എന്ന പ്രസ്താവനയോടെയാണ്‌ ചിത്രം ആരംഭിക്കുന്നത്‌. ഈ ചിത്രത്തിലെ അമ്മയായ സുബൈദ വലിയ പഠിപ്പൊന്നുമില്ലാത്ത ഒരു സാധാരണ സ്ത്രീയാണ്‌. എന്നാല്‍ അസാധാരണമായ ഗുണഗണങ്ങളാല്‍ അനുഗൃഹീതയും. ഭര്‍ത്താവ്‌ ഖാദറും മകന്‍ മന്‍സൂറും അടങ്ങിയതാണ്‌ സുബൈടയുടെ കുടുംബം.

ഫാക്ടറി തൊഴിലാളിയായ ഖാദര്‍ ദിവസവും മദ്യപിച്ചുവന്നു വഴക്കുണ്ടാക്കുകയും ഭാര്യയെ തല്ലുകയും ചെയ്യും. മകന്‍ മന്‍സൂര്‍ പഠിക്കാന്‍ നിര്‍വാഹമില്ലാതെയും ജോലിയൊന്നും കിട്ടാതെയും വീട്ടിലെ സാഹചര്യമോര്‍ത്തു വിഷമിച്ചു കഴിയുന്നു. ഒരുദിവസം ഉമ്മയെ തല്ലിച്ചതക്കുന്നതുകണ്ട്‌ സഹികെട്ട മകന്‍ എതിര്‍ത്തു. ഖാദര്‍ വീട്ടില്‍ നിന്നും ഇറങ്ങിപ്പോയി. പിന്നീടയാള്‍ നാട്ടുകാരോടായി വഴക്ക്‌.

ഒരിക്കല്‍ ചായക്കടക്കാരന്‍ വാസുവിനേയും കൂട്ടരേയും അയാള്‍ അടിച്ചു ചതച്ചു. അതിന്റെ പ്രതികാരമായി എതിരാളികളുടെ അടിയേറ്റു വീണ ഖാദറിനെ ആശുപത്രിയിലാക്കി. പിന്നെ വീട്ടില്‍ കൊണ്ടുവന്നു. അയാള്‍ മരിച്ചു. ഈ സമയത്ത്‌ മന്‍സൂറിനെ ചില നേതാക്കള്‍ അവരുടെ വശത്താക്കി. അതുവരെ അവിടെ നിലനിന്നിരുന്ന മതസൗഹാര്‍ദ്ദം അതോടെ തകരാന്‍ തുടങ്ങി. ഉമ്മയുടെ മനസ്സ്‌ അപ്പോഴും അചഞ്ചലമായി നിലകൊണ്ടു. മകനെ ഉപദേശിച്ചു നേരെയാക്കാന്‍ ശ്രമിക്കുന്ന ഉമ്മ അവസാനം രാജ്യദ്രോഹിയായ മകനെ തള്ളിപ്പറയുന്നു… തന്റെ പ്രിയപ്പെട്ട കൂട്ടുകാരിയായ ശ്യാമള അന്യമതസ്ഥയാണെങ്കിലും ആ സൗഹൃദത്തിനു യാതൊരു കോട്ടവും ഉണ്ടാകുന്നില്ല. സുബൈടയുടെ ഏതാവശ്യത്തിനും അയല്‍ക്കാരിയായ ശ്യാമള ഓടിയെത്തും. ശ്യാമള, ശ്രീധരന്‍ സാര്‍ ,അദ്ദേഹത്തിന്റെ കൊച്ചുമകള്‍ മല്ലിക, മന്‍സൂറിന്റെ കൂട്ടുകാരന്‍ ദിനേശ്‌ തുടങ്ങി എല്ലാവരും സുബൈടയ്‌ക്ക്‌ ഒരു കുടുംബത്തിലെ അംഗങ്ങള്‍ പോലെയാണ്‌. അവരെല്ലാം പരസ്പരം സ്നേഹിച്ചും സഹായിച്ചും കഴിയുന്നു.

മതവിദ്വേഷം ആളിപ്പടര്‍ത്താന്‍ ശ്രമിക്കുന്ന നേതാക്കള്‍ ഇഷ്ടം പോലെ പണം നല്‍കി നല്ലവരായ ചെറുപ്പക്കാരെപ്പോലും ചാവേറുകള്‍ ആക്കിമാറ്റുന്ന ഇന്നത്തെ സമൂഹത്തിന്റെ ഒരുനേര്‍ച്ചിത്രം ഇതിലുണ്ട്‌. തീവ്രവാദം വ്യാപകമായിരിക്കുകയും കൊടുംഭീകരന്‍മാര്‍ നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഈ കാലഘട്ടത്തില്‍ മാനവ മനസ്സില്‍ മതമൈത്രിയും സദ്‌വികാരങ്ങളും ഉണര്‍ത്തി മനുഷ്യബന്ധങ്ങള്‍ക്ക്‌ സമുന്നതസ്ഥാനം കാഴ്ച വെക്കുന്ന ചലച്ചിത്രമാണ്‌ “ഉമ്മ”.

ആരെയും സ്നേഹിക്കുകയും സഹായിക്കുകയും ചെയ്യുന്ന നിഷ്കളങ്കനായ ഒരു യുവാവാണ്‌ മന്‍സൂര്‍. ക്രമേണ അവന്‍ മതമൗലികവാദികളുടെയും തീവ്രവാദികളുടെയും കയ്യില്‍പ്പെട്ടു സ്വത്വം നഷ്ടപ്പെട്ടു ഭീകരാക്രമണത്തിനിടെ കൊല്ലപ്പെടുന്നു. വഴിതെറ്റിപ്പോകുന്ന യുവാക്കള്‍ക്ക്‌ ഒരു മുന്നറിയിപ്പ്‌ കൂടിയാണിത്‌. ദീപം കണ്ടു പറന്നുചെല്ലുന്ന ശലഭങ്ങളെപ്പോലെ വിവേകശൂന്യരായി മതാസിരുടെ കൈകളിലെത്തുന്ന ഇവര്‍ ആ ഭീകരര്‍ ഒരുക്കുന്ന ചിതയില്‍ ചാമ്പലാകുന്നു.

നമ്മുടെ ചുറ്റുപാടും കാണുന്ന മനുഷ്യജീവിതത്തിന്റെ ഹൃദയാര്‍ദ്രമായ ചിത്രം ഈ സിനിമയിലുണ്ട്‌. ദേശത്തിന്റെ വര്‍ത്തമാനകാലചിത്രവും ഇതില്‍ ഉള്‍ക്കൊള്ളുന്നു. പട്ടിണി കിടക്കുമ്പോള്‍ പോലും മന്‍സൂര്‍ നല്‍കുന്ന പണം ഉമ്മ സ്വീകരിക്കുന്നില്ല. ആ പണംകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പട്ടിണി കിടന്നു മരിക്കുന്നതാണ്‌ നല്ലതെന്ന്‌ അവര്‍ കരുതുന്നു. ഭര്‍ത്താവ്‌ മരിച്ചത്കൊണ്ട്‌ കിട്ടിയ തൂപ്പുജോലി അവര്‍ അഭിമാനത്തോടെ സ്വീകരിക്കുന്നു. വീട്ടില്‍ വന്ന പോലീസിനു മകന്‍ സംഭരിച്ചുവെച്ചിരുന്നതെല്ലാം, പണം ഉള്‍പ്പെടെ എടുത്തുകൊടുക്കുന്നു. മനുഷ്യമഹത്വത്തിന്റെ മഹനീയ മാതൃകയാണ്‌ ഈ ഉമ്മ.

ഇതിലുമുണ്ട്‌ ഒരു പ്രേമം. പാട്ടും ചാട്ടവും ഇല്ലാതെ തന്നെ പ്രേക്ഷകര്‍ അത്‌ ആസ്വദിക്കുന്നു. മന്‍സൂറിനെ സ്നേഹിക്കുന്ന പെണ്‍കുട്ടിയ്‌ക്ക്‌ അവനോടുള്ള സ്നേഹം ഔചിത്യപൂര്‍വ്വം ചിത്രീകരിച്ചിരിക്കുന്നു. അത്‌ മധുരതരമായി അനുഭവപ്പെടുകയും ചെയ്യുന്നു.

മനസ്സില്‍ തങ്ങിനില്‍ക്കുന്ന അര്‍ത്ഥവത്തായ സംഭാഷണങ്ങളും ഇതിലുണ്ട്‌. “മന്‍സൂറിന്റെ പണംകൊണ്ട്‌ ഭക്ഷണം കഴിക്കുന്നതിനേക്കാള്‍ പട്ടിണികിടന്നു ചാകാനാണ്‌ എനിക്കിഷ്ടം”, എന്ന സുബൈടയുടെ വാക്കുകള്‍ കേട്ട്‌ “നിന്നെ ഈ നാട്ടിലെ ആര്‍ക്കെങ്കിലും മനസ്സിലാകുമോ”, എന്ന്‌ ശ്യാമള ചോദിക്കുന്നു. നിങ്ങളും ഞങ്ങളും എന്ന ഭേദചിന്ത അതുവരെ അവിടെ നിലനിന്നിരുന്നില്ല. കൊച്ചുമകള്‍ക്ക്‌ അപ്പൂപ്പന്‍ നല്‍കുന്ന ഉപദേശം ഏത്‌ പെണ്‍കുട്ടിയും എക്കാലത്തും അറിഞ്ഞിരിക്കേണ്ടതാണ്‌. “കാലം മാറിപ്പോയി. ഇന്നലെ കണ്ടവരല്ല ഇന്ന്‌ കാണുന്നവര്‍. നമ്മള്‍ സൂക്ഷിച്ചില്ലെങ്കില്‍ നഷ്ടമാകുന്നത്‌ ജീവിതമാണ്‌. സ്നേഹം സല്‍പാത്രത്തില്‍ വേണം അര്‍പ്പിക്കാന്‍. അര്‍ഹിക്കുന്നവനെ സ്നേഹം കൊടുക്കാവൂ, ദുഷ്ടനും വഞ്ചകനും കൊടുക്കുന്ന സ്നേഹം ആപത്തായി തിരിച്ചുവരും”.

സിനിമയെ വെറുമൊരു വിനോദോപാധിയായി കാണുന്നവരുണ്ട്‌. എന്നാല്‍ മനുഷ്യാനുഭവങ്ങളുടെ തീക്ഷണഭാവങ്ങള്‍ കലാപരമായി ചിത്രീകരിച്ചു പ്രേക്ഷകരെ രസിപ്പിക്കുകയും ചിന്തിപ്പിക്കുകയും അവരുടെ മനസ്സില്‍ ഉദാത്തഭാവങ്ങള്‍ ഉണര്‍ത്തുകയും ചെയ്യുന്നതായിരിക്കണം സിനിമയെന്ന്‌ കരുതേണ്ടവരുമുണ്ട്‌. ആവര്‍ത്തനവിരസമായ സിനിമകണ്ടു മടുത്തവര്‍ക്ക്‌ പ്രത്യാശയുടെ പ്രകാശമായെത്തുന്ന മികച്ച കലാസൃഷ്ടിയാണ്‌ “ഉമ്മ”.

ഡോ. കെ. കെ. ചന്ദ്രിക

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്‍റര്‍ഫേസ് കണ്‍ട്രോള്‍ ഡോക്യുമെന്‍റ് തരാതെ റഫാല്‍ വേണ്ടെന്ന് പറയാന്‍ ചങ്കൂറ്റം കാട്ടി ഇന്ത്യ

Kerala

ഇന്ദിര കാന്‍റീനിലെ ഭക്ഷണത്തെക്കുറിച്ച് വാഴ്‌ത്തി വിഡി സതീശന്‍, പക്ഷെ ഇവിടേക്ക് ഭക്ഷണം കൊണ്ടുവരുന്നത് സമൃദ്ധികിച്ചണില്‍ നിന്നും

Kerala

നെട്ടയത്ത് അതിക്രമം കാണിച്ച ബിജെപി ഗുണ്ടകളെ അറസ്റ്റ് ചെയ്യുമെന്ന് തോമസ് ഐസക്; ബിജെപിയുടെ സമരത്തില്‍ വിറകൊണ്ട് ഇടത് കോട്ട

Kerala

തിരുവന്തപുരത്ത് കുടിവെള്ളം കിട്ടുന്നില്ലെന്ന് ശിവന്‍കുട്ടി, കുടിവെള്ളം നല്‍കേണ്ടത് വാട്ടര്‍ അതോറിറ്റിയെന്ന് മേയര്‍

Kerala

സംഘി, ക്രിസംഘി എന്നൊക്കെ കേട്ടിട്ടുണ്ട്…ഇപ്പോഴിതാ പുതിയൊരു വാക്ക്….സംഘാവ്..സിപിഎമ്മിന്റെ സ്വരാജ് സംഘാവാണെന്ന് ആരോപണം

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് എസ്ഐയുടെ വീട്ടില്‍ മോഷണം: യുവാവ് പിടിയിലായി, മോഷ്ടിക്കാനെത്തിയത് മദ്യലഹരിയില്‍

മുന്‍ കരസേനാമേധാവി എം.എം. നരവനെയുടെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത ആത്മകഥ ഉയര്‍ത്തിക്കാട്ടി, ഇത് പ്രസിദ്ധീകരിച്ച പുസ്തകമാണെന്ന് പറഞ്ഞ് മാധ്യമങ്ങളെ കാണുന്ന രാഹുല്‍ ഗാന്ധി. ഒരു മാസം മുന്‍പായിരുന്നു ഈ സംഭവം (ഇടത്ത്)

മുന്‍ കരസേനാമേധാവിയുടെ പ്രസിദ്ധീകരിക്കാത്ത പുസ്തകം കാട്ടി രാഹുലും പ്രിയങ്കയും; സൈന്യത്തെ ഭിന്നിപ്പിക്കാനുള്ള രാഹുലിന്റെ പദ്ധതി പൊളിഞ്ഞു

ആലപ്പുഴയില്‍ പാമ്പ് കടിയേറ്റ് വീട്ടമ്മ മരിച്ചു

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്നേക്ക് വെനം ഉള്ള ആശുപത്രികളില്‍ എത്തിക്കും

എ കെ പ്രീത കേരള ഹൈക്കോടതി ജഡ്ജി

റഷ്യ- യുക്രൈന്‍ യുദ്ധത്തില്‍ 10 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര സര്‍ക്കാര്‍; കൊല്ലപ്പെട്ടത് റഷ്യന്‍ സേനയുമായി കരാറില്‍ ഏര്‍പ്പെട്ടവര്‍

ഇന്ത്യന്‍ രൂപ തകര്‍ന്നിട്ടില്ല, രൂപയുടെ മൂല്യം ശരിയ്‌ക്കും ഉണ്ടാകേണ്ടതിനേക്കാള്‍ താഴെയാണെന്ന് മുഖ്യ സാമ്ത്തികോപദേഷ്ടാവ് അനന്തനാഗേശ്വരന്‍

മെഡിക്കല്‍ കോളേജ് അധ്യാപകര്‍ മാനസികമായി പീഡീപ്പിക്കുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍

കോഴിക്കോട് അടച്ചിട്ട വീട് കുത്തി തുറന്ന് കവര്‍ച്ച

ശബരിമല ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറന്നതില്‍ അസ്വാഭാവികതയില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.