തിരുവനന്തപുരം: ജനങ്ങളുടെ മേല്‍ അധികസര്‍വ്വീസ് ചാര്‍ജ് അടിച്ചേല്‍പ്പിക്കുന്ന എസ്ബിഐയുടെ നടപടി ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ധനമന്ത്രി ടി.എം.തോമസ് ഐസക് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
എസ്ബിഐയുടെ നിഷ്‌ക്രിയ ആസ്തി ഇരട്ടിയായിരിക്കുകയാണ്. 1.6 ലക്ഷം കോടിയാണ് എസ്ബിഐയുടെ നിഷ്‌ക്രിയ ആസ്തി. ഇതിലേറെയും കോര്‍പ്പറേറ്റുകള്‍ക്കുള്ളതാണ്. രാജ്യത്ത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ അടിസ്ഥാന സൗകര്യവികസനങ്ങള്‍ക്കായി കോര്‍പ്പറേറ്റുകള്‍ക്ക് പിപിപി മോഡല്‍ പദ്ധതികള്‍ക്ക് വായ്‌പ അനുവദിക്കുന്നതില്‍ തിരിച്ചടവ് ലഭിക്കുന്നില്ല. പല പദ്ധതികളും കാലതാമസം വരുന്നതാണ് തിരിച്ചടിയാകുന്നത്.
ഇതുമൂലമുണ്ടാകുന്ന നിഷ്‌ക്രിയ ആസ്തി മൂലമുള്ള നഷ്ടം നികത്താന്‍ സ്വകാര്യ ബാങ്കുകള്‍ പോലും ചെയ്യാത്ത തരത്തില്‍ സര്‍വീസ് ചാര്‍ജുകള്‍ ഈടാക്കുകയാണ്. ഇത് അംഗീകരിക്കാനാവില്ല. കേരളത്തിലെ സഹകരണബാങ്കുകള്‍ ഒരിക്കലും സര്‍വ്വീസ്ചാര്‍ജ് ഈടാക്കില്ല-മന്ത്രി പറഞ്ഞു.
വാണിജ്യ ഇന്റലിജന്‍സില്‍ വന്ന പരാതികളില്‍ പലതിലും നടപടികള്‍ ഉണ്ടയില്ല. ഇതെല്ലാം വിശദമായി പരിശോധിക്കും. ഇത്തരം പരിശോധനയുടെ ഭാഗമായാണ് ജൂവലറിക്കും കണ്‍സ്ട്രക്ഷന്‍ കമ്പനിക്കും നികുതിയിളവ് നല്‍കിയവര്‍ കുടുങ്ങിയതെന്നും മന്ത്രി പറഞ്ഞു.
















