Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഭാവിയുടെ ധനമാണ് ജലം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 11, 2017, 09:03 pm IST
in Vicharam

നാട്ടിന്‍പുറങ്ങളില്‍ ആരോടെങ്കിലും വലിയ ദ്രോഹം ചെയ്താല്‍ പറയുന്ന വാക്കാണ് എന്റെ ചേട്ടാ വെള്ളംകുടി മുട്ടിക്കല്ലെ എന്ന്. ഇതില്‍നിന്ന് മനസ്സിലാക്കേണ്ടത് ജീവിച്ചിരിക്കുന്ന ഒരാള്‍ക്ക് ഏറ്റവും പ്രധാനം വെള്ളമാണ് എന്നതാണ്. എന്നാല്‍ കരുതി ഇരിക്കുക. ഭൂമിയിലെ മനുഷ്യന്‍ കരുതലോടെ ജീവിച്ചില്ലെങ്കില്‍ വെള്ളം കുടി മുട്ടുക തന്നെ ചെയ്യും.

മനുഷ്യന്റെ അതിരുകളില്ലാത്ത ചൂഷണത്തിന്റെ ഫലമായി നമ്മുടെ നാട്ടിലെ ജലസ്രോതസ്സുകളെല്ലാം വറ്റിവരളുകയാണ്. മനുഷ്യരക്തത്തിലെ ഏറ്റവും വലിയ അളവിലുള്ള ഘടകം വെള്ളമാണ്. അതുപോലെ ഭൂമിയുടെയും ജീവരക്തമാണ് ജലം. ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതും ജലസാന്നിദ്ധ്യം തന്നെ. ഭൂമിയിലെ ജലസമ്പത്തിന്റെ ആയുസ്സ് പ്രതിദിനം കുറഞ്ഞുകൊണ്ടിരിക്കുകയാണ് എന്ന സത്യം നാം മനസ്സിലാക്കണം. ഇപ്പോഴത്തെ നിലയില്‍ കാര്യങ്ങള്‍ നീങ്ങിയാല്‍ 2025 ആകുമ്പോഴേക്കും ഭൂമിയിലെ ജലസമ്പത്ത് മൂന്നിലൊന്നായി കുറയും എന്നാണ് വിദഗ്‌ദ്ധ പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതുകൊണ്ടുതന്നെ ജലസംരക്ഷണത്തിന്റെ ഉത്തരവാദിത്വം സ്വന്തം കാര്യംപോലെ ഓരോ വ്യക്തിയും കരുതേണ്ട കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

ഒരാള്‍ ദൈനംദിന ആവശ്യങ്ങള്‍ക്കായി ഒരുദിവസം 35 ലിറ്റര്‍ ജലം ഉപയോഗിക്കുന്നുവെന്നാണ് കണക്ക്. നാം ഉപയോഗിക്കുന്ന ജലത്തിന്റെ മൂല്യം നാം മനസ്സിലാക്കുന്നില്ല. ഇതേ ജലം ഉപയോഗിക്കുന്ന രീതിയില്‍തന്നെ തിരികെ മണ്ണില്‍ ലഭ്യമാക്കിയേ മതിയാകൂ. അതിനെ തടസ്സപ്പെടുത്തുന്നതും മലിനപ്പെടുത്തുന്നതുമായ പ്രവൃത്തികളാണ് നാം നിരന്തരം ചെയ്യുന്നത്. 44 നദികളും ശരാശരി 3000 മില്ലിമീറ്റര്‍ മഴയും ലഭിക്കുന്ന ലോകത്തിലെതന്നെ അപൂര്‍വം പ്രദേശമായിരുന്നു നമ്മുടെ ഈ കേരളം. എന്നാല്‍ ഇന്നത്തെ അവസ്ഥ വളരെ പരിതാപകരമാണ്. 160 കിലോമീറ്ററോളം നീളമുള്ള ഭാരതപ്പുഴയുടെയും പെരിയാറിന്റെയും ഇന്നത്തെ അവസ്ഥ കണ്ടാല്‍ ഹൃദയം നുറുങ്ങിപ്പോകും.

അനധികൃത കയ്യേറ്റവും മണ്ണെടുപ്പും മാലിന്യം തള്ളലും മൂലം ഇവയൊക്കെ മരിച്ചിരിക്കുകയാണ്. വേടന്റെ അമ്പേറ്റ് പിടഞ്ഞുവീണ പക്ഷിയുടെ ദാരുണാന്ത്യം കണ്ട് മനംനൊന്തതിന്റെ ഫലമാണ് രാമായണം, എങ്കില്‍ നമ്മുടെ നദികളുടെ പിടച്ചില്‍ കാണാന്‍ വാല്മീകി ഉണ്ടായിരുന്നുവെങ്കില്‍ അതിനെക്കാള്‍ മഹത്തായ മഹാവാക്യം ഉണ്ടാകും തീര്‍ച്ചയാണ്.

മലിനീകരണവും ജനസമ്പത്തിന്റെ കുറവുമാണ് കുടിവെള്ള പ്രശ്‌നം ഇത്രയും രൂക്ഷമാകാന്‍ കാരണം. ശുദ്ധജല ലഭ്യത ഉറപ്പുവരുത്തുന്നതിനുവേണ്ടി മലിനീകരണ നിയന്ത്രണം, ജലസ്രോതസുകളെ പ്രയോജനപ്പെടുത്തല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഓരോ വ്യക്തിക്കും വലിയ പങ്ക് വഹിക്കാനുണ്ട്. ഭാവിയുടെ ധനമാണ് ജലം എന്ന ബോധ്യം നമുക്ക് ഉണ്ടാവുക എന്നതാണ് ഏറ്റവും പ്രധാനം. പ്രകൃതി മനുഷ്യന്റെ മുന്‍പില്‍ ഓച്ചാനിച്ച് നില്‍ക്കുമെന്ന് ശാസ്ത്രം പെരുമ്പറ മുഴക്കുമ്പോള്‍ മനുഷ്യന്‍ ഹാലിളകി ദിനംപ്രതി മണ്ണും വെള്ളവും വാഴ്‌വും മലിനമാക്കിക്കൊണ്ടിരുന്നു. അണിയറയിലെ കളികള്‍ നമ്മള്‍ അറിഞ്ഞിരുന്നില്ല. ഒരു തിരിച്ചുപോക്കല്ല, വീണ്ടെടുപ്പാണ് നമുക്ക് വേണ്ടത്. അപകടമണിയുടെ മുഴക്കമാണ് നമ്മള്‍ കേള്‍ക്കുന്നത്. ഇത് നമ്മളെ ഉണര്‍ത്തിയില്ലെങ്കില്‍ അത് ഭാവിയില്‍ ദോഷം ചെയ്യും എന്ന കാര്യം തീര്‍ച്ചയാണ്. ഇനിയും ഉണങ്ങിയിട്ടില്ലാത്ത നമ്മുടെ നദികളുടെ ചോരപ്പാടുകള്‍ക്ക് മുകളില്‍ കരിമ്പടം ഇടാന്‍ നമ്മള്‍ ശ്രമിക്കരുത്.

കാലാവസ്ഥ വ്യതിയാനവും വരള്‍ച്ചയും പിടിമുറുക്കുമ്പോള്‍ കുടിവെള്ള വിതരണക്കാരനെ തേടിപ്പോകുന്നത് മലയാളി ശീലമാക്കിയിരിക്കുന്നു. ദൂരെയാത്രകളില്‍ തുളസി വെള്ളവും, ജീരകവെള്ളവും കയ്യില്‍ കരുതി ഇരുന്നത് ഓര്‍മ്മ മാത്രമായി അവശേഷിക്കുന്നു. കുപ്പിവെള്ളം വിലയ്‌ക്കുവാങ്ങുന്നത് പുതിയ ശീലത്തിന്റെ ഭാഗമാണ്. ഇന്ന് നാം പണംകൊടുത്തു വാങ്ങുന്ന ജലം ശുദ്ധമാണോ എന്ന് നമുക്ക് അറിയാനും സാധിക്കുന്നില്ല. ശുദ്ധമായ ജലം ആരോഗ്യമുള്ള സമൂഹത്തിന് അനിവാര്യമാണ്. അതിന് ആദ്യമായി ചെയ്യേണ്ടത് നമ്മുടെ ജലസ്രോതസ്സുകളെ ശുദ്ധമായി നിര്‍ത്താന്‍ ഉതകുംവിധം പരിപാലിക്കുകയാണ് ജലവിനിയോഗത്തില്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തുകയും ചെയ്യുക എന്നതാണ്.

ജലക്ഷാമത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും കഴിയാതെ പൗരാണിക കാലത്ത് നമ്മുടെ വീടുകളില്‍ ഉപയോഗിച്ചിരുന്ന കിണ്ടി, കൂജ തുടങ്ങിയ ഗാര്‍ഹിക പാത്രങ്ങള്‍ ദുരുപയോഗം തടയാന്‍ പൂര്‍വികര്‍ കണ്ടെത്തിയ മാര്‍ഗങ്ങള്‍ ആയിരുന്നു എന്നത് നാം ഓര്‍മിക്കണം. എന്നാല്‍ ഇന്ന് ജലവിനിയോഗത്തില്‍ നാം ഒരു ശ്രദ്ധയും കൊടുക്കാറില്ല. ഇത്തരത്തില്‍ നമുക്ക് മുന്‍പോട്ട് പോകാനാകില്ല. ടാപ്പില്‍നിന്നും വെള്ളം നേരിട്ട് ഉപയോഗിക്കുന്നതിനു പകരം, പാത്രങ്ങളില്‍ ശേഖരിച്ചുവച്ച് ഉപയോഗിക്കുന്നത് ദുരുപയോഗം തടയാന്‍ ഒരു പരിധിവരെ സഹായിക്കും. അടുക്കളയില്‍നിന്നുള്ള വെള്ളം കൃഷിക്കുപയോഗിക്കാം.

വാട്ടര്‍ അതോറിറ്റിയുടെ ജലനഷ്ടം ഉണ്ടാകുന്നത് കണ്ടാല്‍ ഉുടന്‍തന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണം. കിണറിന്റെ ശേഷിക്ക് അനുസരിച്ചുള്ള പമ്പ് മാത്രം വയ്‌ക്കുക. വെള്ളം കുറച്ചു ശക്തി കൂടിയ പമ്പും ആണെങ്കില്‍ അടിത്തട്ടില്‍ ചേര്‍ന്നുകിടക്കുന്ന പൊടി മാലിന്യങ്ങള്‍ കൂടി ടാങ്കിലെത്തും. ജലക്ഷാമം രൂക്ഷമായ ഈ സാഹചര്യത്തില്‍ കിണറ്റില്‍നിന്നും തൊട്ടിയുപയോഗിച്ച് വെള്ളം കോരി എടുത്തുപയോഗിച്ചാല്‍ ജലം പാഴാകുന്നത് ഒരു പരിധിവരെ ഇല്ലാതാക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം
Samskriti

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

Samskriti

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

Samskriti

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

Samskriti

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

India

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

പുതിയ വാര്‍ത്തകള്‍

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

മോദിയോട് തോല്‍ക്കാന്‍ വിധിക്കപ്പെട്ട കെജ്രിവാള്‍…മോദിയുടെ കൗണ്ട് ഡൗണ്‍ പ്രവചിച്ച് വീട്ടില്‍ എത്തിയപ്പോള്‍ തന്റെ ഏഴ് എംപിമാർ ബിജെപിയിൽ

ഇസ്രയേലിന് 6500 ടൺ ആയുധങ്ങൾ എത്തിച്ച് അമേരിക്ക : യുദ്ധം കനക്കുമോ ? 

ഡോക്ടറെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി:തിരുവനന്തപുരത്ത് യുവതി അറസ്റ്റില്‍

ചിത്രഗുപ്തനെ ആരാധിക്കുന്ന ഇടുക്കിയിലെ മംഗളാദേവീക്ഷേത്രം, തൊഴാനെത്തുന്നവരുടെ കര്‍മ്മദോഷങ്ങള്‍ ഇല്ലാതാക്കുന്ന ക്ഷേത്രം

ഡി എം കെയെ വിമര്‍ശിച്ച് മുന്നണിയിലെ സഖ്യകക്ഷിയായ സി പി എം

ഫാള്‍ട്ട മണ്ഡലത്തിലെ തൃണമൂല്‍ സ്ഥാനാര്‍ത്ഥിയും ഗുണ്ടാനേതാവുമായ ജഹാംഗീര്‍ ഖാന്‍ (വലത്ത്)

ജഹാംഗീര്‍ ഖാന്റെ ഗുണ്ടകള്‍ ഫാള്‍ട്ടയില്‍ അഴിഞ്ഞാടി;താമര ചിഹ്നം മറച്ച് തൃണമൂല്‍ ഗുണ്ടകള്‍; വോട്ട് ചെയ്യാന്‍ കഴിയാതെ 500 ഹിന്ദുവോട്ടര്‍മാര്‍

കോലഞ്ചേരിയില്‍ പളളിയില്‍ യാക്കോബായ- ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ ഏറ്റുമുട്ടി

മാധ്യമ പ്രവര്‍ത്തകന്‍ ഉണ്ണി എസ് നായര്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.