മുണ്ടക്കയം: പാട്ടകാലാവധി കഴിഞ്ഞ എസ്റ്റേറ്റ് ഭൂമി സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപെട്ടു ഹിന്ദു ഐക്യവേദി ബോയ്‌സ് എസ്റ്റേറ്റിലേക്കു മാര്‍ച്ചു സംഘടിപ്പിച്ചു. തോട്ടങ്ങള്‍ പിടിച്ചെടുത്തു ഭൂരഹിതര്‍ക്കും തൊഴിലാളികള്‍ക്കും പതിച്ചു നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്, മുപ്പത്തിയഞ്ചാം മൈലില്‍ നിന്നും ബോയ്‌സ് എസ്റ്റേറ്റിലേക്കു നടത്തിയ പ്രകടനം കവാടത്തില്‍ പൊലിസ് തടഞ്ഞു, തുടര്‍ന്ന് നടന്ന ധര്‍ണ്ണ സംസ്ഥാന സെക്രട്ടറി ആര്‍.എസ്. അജിത്കുമാര്‍ ഉദ്ഘാടനം ചെയ്തു, വി.വി. വിനോദ് കുമാര്‍, സി.ഡി.മുരളീധരന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















