Categories: Palakkad

നല്ലേപ്പിള്ളി നാരായണന്‍ ഡോക്യുമെന്ററി പ്രകാശനം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പാലക്കാട്: പൊറാട്ടുനാടകാചാര്യന്‍ നല്ലേപ്പിള്ളി നാരായണനെക്കുറിച്ചുള്ള ഡോക്യൂമെന്ററിയുടെ പ്രകാശനവും അനുസ്മരണവും 13ന് രാവിലെ 11മണിക്ക് നല്ലേപ്പിള്ളി ശ്രീകൃഷ്ണ ഹൈസ്‌കൂളില്‍ നടക്കുമെന്ന് സംഘാടക സമിതി ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്‌കാരിക വകുപ്പ് മന്ത്രി എ.കെ.ബാലന്‍ ഉദ്ഘാടനം ചെയ്യും. കെ.ബാബു എംഎല്‍എ മുഖ്യപ്രഭാഷണം നടത്തും. കേരളാ സംഗീത നാടക അക്കാദമി സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍നായര്‍ മുഖ്യാതിഥിയായിരിക്കും.

ഇതോടാനുബന്ധിച്ച് ചോദ്യക്കാരന്‍ ഡോക്യൂമെന്ററിയുടെ സി ഡി പ്രകാശന ഉദ്ഘാടനവും നടക്കും. പത്രസമ്മേളനത്തില്‍ കണ്‍വീനര്‍ വി.ബിനു, നല്ലേപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റ് പി.ശാര്‍ങാധരന്‍, സെക്രട്ടറി എസ്.മഹേഷ്‌കുമാര്‍, വിനോദ് വിശ്വം പങ്കെടുത്തു

Recent Posts