കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാല ഇന്റര്‍സോണ്‍ കലോത്സവത്തിന്റെ ആദ്യ രണ്ട് ദിനം പിന്നിടുമ്പോള്‍ ദേവഗിരി സെന്റ് ജോസഫ് കോളേജ് മുന്നില്‍. ഇരുപത്തി എട്ട്് പോയിന്റുകളോടെയാണ് ദേവഗിരി സെന്റ് ജോസഫ് കോളേജിന്റെ മുന്നേറ്റം.
ഇരുപത്തിയഞ്ച് പോയിന്റുകളോടെ ഫറൂക്ക് കോളേജാണ് രണ്ടാം സ്ഥാനത്ത്. ഇരുപത് പോയിന്റോടെ പാലക്കാട് ഗവ. വിക്ടോറിയ കോളേജാണ് മൂന്നാം സ്ഥാനത്ത്. പ്രസംഗ മത്സരം മലയാളം, അറബി, സംസ്കൃതം, ഉറുദു, തമിഴ്, ഇംഗ്ഗീഷ്, ഹിന്ദി, ജലച്ഛായം, രംഗോലി, എംപ്രോയിഡറി, ഓയില്‍ കളര്‍, സ്പോട്ട് ഫോട്ടോഗ്രഫി, പൂക്കളം, ക്ലേ മോഡലിങ്ങ്, ഡിബേറ്റ്, ക്വിസ് തുടങ്ങിയവയില്‍ വാശിയേറിയ മത്സരം നടന്നു.
കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളേജ്, ഐഎച്ച്ആര്‍ഡി കോളേജ് എന്നിവിടങ്ങളിലായി നടക്കുന്ന കലോത്സവത്തിന്റെ സ്റ്റേജിതര മത്സരങ്ങള്‍ ഇന്നലെ സമാപിച്ചു. ഇന്ന് സ്സേിനങ്ങള് ആരംഭിക്കും. വൈകീട്ട് നാലിന് ടി. പത്മനാഭന് സ്റ്റേജ് മത്സരങ്ങളുടെ ഉദ്ഘാടനം നിര്‍വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: