പേരാമ്പ്ര: സെര്‍വര്‍ തകരാറിലായതുമൂലം അപേക്ഷ അയയ്ക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമുള്പ്പെടെയുളളവര് കുഴങ്ങി.
ഇന്നലെ രാവിലെ മുതല്‍ പേരാമ്പ്ര മേഖലയിലെ വിവിധ അക്ഷയ കേന്ദ്രങ്ങജില് സെര്‍വര്‍ തകരാറിലായത് .പ്ലസ് വണ്‍ പ്രവേശനത്തിനുള്പ്പെടെയുള്ളഅപേക്ഷ അയയ്ക്കാന്‍ കഴിയാതെ വിദ്യാര്‍ത്ഥികള്‍ പ്രതിസന്ധിയിലായി. അപേക്ഷകസമര്പ്പിക്കേണ്ട സമയമായതിനാല്‍ ഇന്നലെ കാലത്ത് മുതല്‍ അക്ഷയ കേന്ദ്രങ്ങളില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും നീണ്ട ക്യൂ ആയിരുന്നു.
വിവിധ ആവശ്യങ്ങള്‍ക്കായി അക്ഷയ കേന്ദ്രങ്ങളിലെത്തിയവരുടെ തിരക്ക് വര്‍ധിച്ചതിനിടെയാണ് സെര്‍വര്‍ പ്രതിസന്ധി ഉയര്‍ത്തിയത്. വിവിധ ക്ഷേമനിധികള്‍ക്ക് വേണ്ടി ബാങ്ക് അക്കൗണ്ട് ആരംഭിക്കാനെത്തിയ തൊഴിലാളികളും ഇതില്‍ പെട്ടു കടിയങ്ങാട്, കുറ്റിയാടി, മുള്ളന്‍കുന്ന്, മൊകേരി, കിഴക്കന്‍ പേരാമ്പ്ര തുടങ്ങിയ അക്ഷയ കേന്ദ്രങ്ങളിലെത്തിയ നിരവധി പേര് നിരാശരായി മടങ്ങി.
സെര്‍വര്‍ പ്രശ്നം പരിഹരിക്കാന്‍ അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്ന് വിദ്യാര്‍ത്ഥികളും രക്ഷിതാക്കളുമുള്‍പ്പെടെ ആവശ്യപ്പെട്ടു
പ്രതികരിക്കാൻ ഇവിടെ എഴുതുക: