കോഴിക്കോട്: ലയണ്‍സ് ക്ലബ്ബ് ഓഫ് കാലിക്കറ്റ് സില്‍വര്‍ ഹില്‍സും കോര്‍പ്പറേഷനുമായി സഹകരിച്ച് മാലിന്യങ്ങള്‍ ഉറവിടത്തില്‍ സംസ്കരിക്കുന്ന പദ്ധതിക്ക് തുടക്കം കുറിക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പദ്ധതിയുടെ ഭാഗമായി ആയിരം പോര്‍ട്ടബിള്‍ ബയോഗ്യാസ് പ്ലാന്റുകള്‍ നഗരപരിയിലുള്ള വീടുകള്‍ക്ക് നല്‍കും. പതിമൂവായിരത്തിയഞ്ഞൂറ് രൂപയാണ് സര്‍ക്കാര്‍ നിശ്ചയിച്ചിരിക്കുന്ന വില. ഇതില്‍ അയ്യായിരം രൂപ ശുചിത്വമിഷന് സബ്സിഡിയായി നല്‍കും. അയ്യായിരം രൂപയും അന്‍പത് ശതമാനമായ 2500 രൂപ ലയണ്‍സ് ക്ലബ്ബ് നല്‍കും. ഉപഭോക്തൃവിഹിതം ആറായിരം രൂപ മാത്രമാണ്.
വാര്‍ത്താസമ്മേളനത്തില്‍ കെ. ശിവപ്രസാദ്, പി. ശ്രീജിത്ത്, പി. ചന്ദ്രന്, ലയണ്‍ സുബൈര്‍ കൊളക്കാടന്‍, വിഷോഭ് പനങ്ങാട്ട്, കോര്പ്പറേഷന് ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്മാന് കെ.വി. ബാബുരാജ്, ഡോ. ഗോപകുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: