കോഴിക്കോട്: മനുഷ്യാവകാശ കമ്മീഷന് വിധി മാനിച്ച് ഇപിഎഫ് പെന്ഷന് കേന്ദ്ര ജീവനക്കാരുടേതിന് തുല്യമാക്കണമെന്ന് പ്രോവിഡന്റ് ഫണ്ട് പെന്‍ഷനേഴ്സ് ഫെഡറേഷന് ജില്ലാ വാര്‍ഷിക ജനറല്‍ ബോഡിയോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റായി എം.പി. രാമകൃഷ്ണനെയും, ജനറല്‍ സെക്രട്ടറിയായി എം.ടി. സുരേഷ്ബാബുവിനെയും ട്രഷററായി പി.പി. ശശീന്ദ്രനേയും ന്യൂ നളന്ദ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന ജില്ലാ സമ്മേളനം തെരഞ്ഞെടുത്തു. മറ്റു ഭാരവാഹികള്‍: പി.സി. പ്രഭാകരന്, കെ. എന്‍. ധര്മ്മപാലന്(വൈസ് പ്രസിഡന്റുമാര്‍), പി. വേണുഗോപാലന്‍ നായര്‍, കെ. ശശികുമാരന് (സെക്രട്ടറിമാര്‍). ജി.എം. രാജദാസന്‍, ടി. മുരളീധരന്, ഇ.കെ. വിജയന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: