എരുമേലി: ഗ്യാസ് കണക്ഷന്‍ നല്‍കാനെന്ന പേരില്‍ ചിലയാളുകള്‍ നടത്തുന്ന പണം പിരിവുമായി യാതൊരു ബന്ധമില്ലെന്ന് എരുമേലി ശാസ്താ ഫ്‌ളയിംസ് ഗ്യാസ് ഏജന്‍സി അധികൃതര്‍. ഏജന്‍സിയുടെ ചാത്തന്‍തറ, കുറുമ്പന്‍മൂഴി, ഇടത്തിക്കാവ്, ചെറുവള്ളി എസ്റ്റേറ്റ് എന്നിവിടങ്ങളില്‍ പുതിയ കണക്ഷനും, മറ്റ് ആനുകൂല്യവും നല്‍കുമെന്ന് പറഞ്ഞ് നാട്ടുകാരെ കബളിപ്പിച്ചാണ് പണം പിരിക്കുന്നതായി പരാതി വന്നിരിക്കുന്നത്. എന്നാല്‍ ഇത്തരത്തില്‍ ആരേയും തങ്ങള്‍ ചുമതലപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ പറഞ്ഞു.
















