ആലപ്പുഴ: കേരള ക്രിക്കറ്റ് അസോസിയേഷന്റെ സൗത്ത് സോണ്‍ അക്കാദമി ജില്ലയില്‍ അനുവദിച്ചു. എസ്ഡി കോളജ് ക്രിക്കറ്റ് ഗ്രൗണ്ട് കേന്ദ്രമാക്കിയാണ് അക്കാദമി പ്രവര്‍ത്തിക്കുക.
ആറു മുതല്‍ ഒന്‍പതു വരെ ക്ലാസുകളില്‍ പഠിക്കുന്നവരെയും പ്ലസ് വണ്‍ ക്ലാസുകളിലേക്കു തിരഞ്ഞെടുക്കപ്പെടുന്നവരെയുമാണ് അക്കാദമി പ്രവേശന തിരഞ്ഞെടുപ്പില്‍ പരിഗണിക്കുന്നത്. ആദ്യപാദ തെരഞ്ഞെടുപ്പ് 10, 11 തീയതികളില്‍ എസ്ഡി കോളജ് ഗ്രൗണ്ടില്‍ നടക്കും.
അന്നു തന്നെ പെണ്‍കുട്ടികളുടെ തിരഞ്ഞെടുപ്പും നടക്കും. പെണ്‍കുട്ടികളുടെ അക്കാദമി കോട്ടയം ജില്ലയിലാണ്. അക്കാദമിയിലേക്കു തിരഞ്ഞെടുക്കപ്പെടുന്ന കുട്ടികള്‍ക്കു മികച്ച ക്രിക്കറ്റ് പരിശീലനം, താമസം, ഭക്ഷണം, ക്രിക്കറ്റ് കിറ്റുകള്‍ തുടങ്ങിയവ കേരള ക്രിക്കറ്റ് അസോസിയേഷന്‍ നല്‍കും.
അക്കാദമിയില്‍ ചേരാന്‍ താല്‍പര്യമുള്ളവര്‍ 10ന് എസ്ഡി കോളജ് ക്രിക്കറ്റ് ഗ്രൗണ്ടില്‍ എത്തണമെന്നു ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറിഅറിയിച്ചു. ഫോണ്‍: 99469 19499.
















