കോഴിക്കോട്: നോബിള്‍ പീജിയന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ വിവിധയിനം അലങ്കാര പ്രാവുകളുടെ പ്രദര്‍ശനവും മല്‍സരവും സംഘടിപ്പിക്കുന്നു. ആയിരത്തില്‍പ്പരം വിവിധതരം സ്വദേശിയും വിദേശിയുമായ പ്രാവിനങ്ങള്‍ പ്രദര്‍ശനത്തിലെത്തും. ഇന്നും നാളെയുമായി കണ്ടംകുളം ജൂബിലി ഹാളില്‍ നടക്കുന്ന പ്രദര്‍ശനം ഇന്ന് രാവിലെ ഒമ്പതിന് ഡെപ്യൂട്ടിമേയര്‍ മീരാദര്‍ശക് ഉദ്ഘാടനം ചെയ്യും. മത്സരത്തിന്റെ വിധികര്‍ത്താക്കളായി ബഹ്റൈനില്‍ നിന്നുള്ള അഞ്ചംഗ സംഘം എത്തും. 1000 രൂപ മുതല്‍ ഒന്നര ലക്ഷം രൂപ വിലയുള്ള പ്രാവുകള്‍ പ്രദര്ശത്തിലുണ്ടാവും. പ്രദര്‍ശനം സൗജന്യമാണ്. വാര്‍ത്താസമ്മേളനത്തില്‍ നോബിള്‍ പീജിയന്‍ അസോസിയേഷന് പ്രസിഡന്റ് മുഹമ്മദ് ജമീല്‍, വൈസ് പ്രസിഡന്റ് എ.പി. ഷര്മത്ത്, സി.പി. അബ്ദുല്‍ ജമീല്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: