കുറ്റിയാടി: കുറ്റിയാടി പഞ്ചായത്തിലെ ഊരത്ത് മൃഗാശുപത്രി കെട്ടിടം ആര്‍ക്കും വേണ്ടാതെ കാടുകയറി നശിക്കുന്നു. രണ്ടു വര്‍ഷം മുമ്പ് ഉദ്ഘാടനം ചെയ്ത കെട്ടിടമാണ് ആരും തിരിഞ്ഞുനോക്കാനില്ലാത്തതിനാല് നാശത്തിന്റെ വക്കിലെത്തിയിരിക്കുന്നത്.
2014 ഏപ്രില്‍ 12 ന് അന്നത്തെ കൃഷി വകുപ്പ് മന്ത്രി കെ.പി. മോഹനനാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. രണ്ടു വര്‍ഷം കഴിഞ്ഞിട്ടും കെട്ടിടത്തിന് വൈദ്യുതി കണക്ഷനോ കുടിവെള്ള കണക്ഷനോ ലഭിച്ചിട്ടില്ല. ഉദ്ഘാടന ഫലകമാകട്ടെ സാമൂഹ്യദ്രോഹികള്‍ നശിപ്പിച്ചിരിക്കുകയാണ്. പ്രവേശന കവാടം തുരുമ്പെടുത്തു നശിക്കുന്നു.
ലോക ബാങ്കിന്റെ സാമ്പത്തിക സഹായത്തോടെയാണ് കെട്ടിടം നിര്‍മ്മിച്ചത്. ഒമ്പത് ലക്ഷം രൂപ കെട്ടിടത്തിനായും രണ്ടുലക്ഷം രൂപ വൈദ്യുതീകരണം, ടൈല്‍ പാകല്‍ എന്നിവക്കുമായാണ് അനുവദിച്ചത്.
ഈ ഭാഗത്തുള്ള കര്‍ഷകര്‍ വടയത്തെ മൃഗാശുപത്രിയെയാണ് ഇപ്പോള്‍ ആശ്രയിക്കുന്നത്. വിദൂര പ്രദേശങ്ങളില്‍ നിന്ന് ഉരുക്കളെ വടയത്തെ ആശുപത്രിയിലെത്തിക്കാന്‍ വളരെയധികം ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട്.
കെട്ടിടത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ വെച്ച് ആഴ്ചയില്‍ രണ്ടു ദിവസം ഡോക്ടര്‍ ഈ ആശുപത്രിയില്‍ പരിശോധന നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്ഥിരമായി ഒരു അസിസ്റ്റ ന്റിനെ നിയമിക്കുമെന്നും അറിയിച്ചിരുന്നു. എന്നാല്‍ ഇതൊന്നും ഉണ്ടായിട്ടില്ല. ലക്ഷങ്ങള്‍ മുടക്കി നിര്‍മ്മിച്ച കെട്ടിടം കാടുകയറി നശിക്കാന്‍ അനുവദിക്കരുതെന്നാണ് നാട്ടുകാരുടെ പക്ഷം. ഉടന്‍ തന്നെ ഡോക്ടറെ നിയമിക്കണമെന്നും സ്ഥാപനം തുറന്നു പ്രവര്‍ത്തിക്കാന്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെടുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: