ഏറ്റുമാനൂര്‍: ടൂറിസത്തിന്റെ മറവില്‍ കുമരകത്ത് വന്‍ റിസ്സോട്ട് മാഫികള്‍ നടത്തുന്ന കായല്‍ കയ്യേറ്റങ്ങള്‍ ഉടന്‍ ഒഴിപ്പിക്കണമെന്ന് ബിജെപി മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ അവശ്യപ്പെട്ടു. മാനദണ്ഡങ്ങള്‍ പാലിക്കാതെ ലൈസന്‍സ് എടുത്തിരിക്കുന്ന റിസോര്‍ട്ടുകളുടെ ലൈസന്‍സ് റദ്ദ് ചെയ്യണം, ഹോട്ടല്‍ മാലിന്യങ്ങള്‍ കായലിലേക്ക് തള്ളിവിടുന്നത് ഒഴിവാക്കണമെന്നും അദ്ദേഹം അവശ്യപ്പെട്ടു. കുമരകം ടൂറിസ്റ്റ് പ്രദേശ വികസനം കേന്ദ്ര ഗവണ്മെന്റിന്റെ ശ്രദ്ധയില്‍ കൊണ്ടുവരുമെന്നും കയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിന് സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു .മണ്ഡലം പ്രസിഡന്റ് കെ ജി ജയചന്ദ്രന്‍ അദ്ധ്യക്ഷത വഹിച്ചു .സംസ്ഥാന കമ്മറ്റി അംഗം റ്റി.എന്‍. ഹരികുമാര്‍ ഉദ്ഘാടനം ചെയ്തു ,ജില്ലാ ജനറല്‍ സെക്രട്ടറി ലിജിന്‍ ലാല്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ സെക്രട്ടറി സുബാഷ്, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ആന്റണി അറയില്‍, അനീഷ് വി നാഥ് എന്നിവര്‍ സംസാരിച്ചു.
















