എരുമേലി: എസ്‌ഐ സഞ്ചരിച്ചിരുന്ന കാര്‍ നിയന്ത്രണം വീടിനു മുകളില്‍ വീണു. എസ്‌ഐയും കുടുംബവും അപകടത്തില്‍ നിന്നും അത്ഭുകരമായി രക്ഷപ്പെട്ടു. ഇന്നലെ ഉച്ചക്ക് 3മണിയോടെയാണ് സംഭവം. കറുവാമൂഴിയില്‍ ഒരുങ്കല്‍വഴി എരുമേലിക്കു വരുമ്പോഴാണ് കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം വിട്ട കാര്‍ താഴ്‌ച്ചയിലേക്ക് മറിയുകയായിരുന്നു. കറുവാമൂഴി പുളിക്കല്‍ തുണ്ടിയില്‍ കരീമിന്റെ വീടിനോടു ചേര്‍ന്നുള്ള അടുക്കളയുടെ മേല്‍ക്കൂരയിലേക്കാണ് കാര്‍ വീണത്. തലനാരിഴയ്‌ക്കാണ് കരീമിന്റെ ഭാര്യ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്. സീറ്റ് ബല്‍റ്റ് ധരിച്ചതിനാല്‍ എസ്‌ഐ ജര്‍ലിന്‍ വി.സ്‌കറിയയും അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നു.
















