മാവേലിക്കര: ബുദ്ധജംഗ്ഷന്-കല്ലുമല റോഡില്‍ റയില്‍വേ ലവല്‍ക്രോസിലെ ഗേറ്റ് എട്ടു മണിക്കൂറോളം അടഞ്ഞു കിടന്നു. റയില്‍വേ സ്റ്റേഷനു വടക്കുവശത്തുള്ള ഗേറ്റാണു ഇന്നലെ രാവിലെ അടയ്ക്കുന്നതിനിടെ തകരാറിലായത്.
ഗേറ്റ് ഉയര്‍ത്തുന്ന സംവിധാനത്തിന്റെ ലോഹക്കയര്‍ പൊട്ടിപ്പോയതിനെ തുടര്‍ന്നു ഗേറ്റ് പിന്നീടു ഉയര്‍ത്താന്‍ കഴിഞ്ഞില്ല. റയില്‍വേ എന്‍ജിനീയറിങ് വിഭാഗത്തില്‍ നിന്നും ജീവനക്കാരെത്തി കയര്‍ മാറ്റി സ്ഥാപിച്ചു.
റോഡിലെ ടാറിങിനു അടിയിലെ പൈപ്പിലൂടെയുള്ള ലോഹക്കയര്‍ പൊട്ടിയതിനാല്‍ പുനഃസ്ഥാപിക്കുന്നതിനു ഏറെ സമയമെടുത്തു. സിഗ്നലുമായി ബന്ധപ്പെട്ടു ഗേറ്റിനു സമീപത്തുള്ള ബൂം സംവിധാനത്തിന്റെ തകരാറും പരിഹരിച്ചാണു ഗേറ്റ് തുറന്നു റോഡിലൂടെയുള്ള വാഹന ഗതാഗതം പുനസ്ഥാപിച്ചത്.
ഗേറ്റ് അടഞ്ഞു കിടന്നതിനാല്‍ വാഹനങ്ങള്‍ പുതിയകാവ്–കല്ലുമല റോഡിലൂടെ തിരിച്ചുവിട്ടു. സിഗ്നല്‍ സംവിധാനം കൃത്യമായി പ്രവര്‍ത്തിച്ചതിനാല്‍ ട്രെയിന്‍ ഗതാഗതത്തിനു തടസം നേരിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: