പ്യോംഗ്യാഹ്: യുഎസ് പൗരനെ ഉത്തരകൊറിയ തടവിലാക്കിയതായി റിപ്പോര്‍ട്ട്. പ്യോംഗ്യാഹ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ ജീവനക്കാരനായ കിം ഹാക് സോംഗിനെ തടവിലാക്കിയതായി ഉത്തരകൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് റിപ്പോര്‍ട്ട് ചെയ്തത്.
കൊറിയന്‍ മേഖലയില്‍ യുദ്ധസമാനമായ അന്തരീക്ഷം തുടരുന്നതിനിടെയാണ് ഉത്തരകൊറിയ നാലാമത്തെ യുഎസ് പൗരനെ തടവിലാക്കുന്നത്. ഒരു മാസത്തിനിടെ ഉത്തരകൊറിയ തടവിലാക്കുന്ന പ്യോംഗ്യാഹ് യൂണിവേഴ്സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്നോളജിയിലെ രണ്ടാമത്തെ ഉദ്യോഗസ്ഥനാണ് കിംഗ് ഹാക് സോംഗ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: