ചാമംപതാല്‍: ഗ്രാമത്തിനകത്തെ ഇന്റര്‍നാഷണല്‍ എന്നാണ് ഹോളി ഫാമിലി സ്‌കൂളിനെപ്പറ്റി പറയാന്‍ കഴിയുക. വാഹന സൗകര്യം സ്‌കൂളുകള്‍ക്ക് പോലും അനിവാര്യഘടകമായ ഈ കാലത്ത് ബസ് സര്‍വ്വീസ് പോലുമില്ലാത്ത ഇളങ്ങോയിയിലാണ് ഇന്റര്‍ നാഷണല്‍ സൗകര്യങ്ങളുമായി സ്‌കൂള്‍ വളര്‍ന്നത്. ഐസി എസ് സി സിലബസാണ് സ്‌കൂളിന്റേത്. പ്‌ളേസകൂള്‍ മുതല്‍ പത്തുവരെ ക്‌ളാസുകള്‍, സമ്പൂര്‍ണ്ണ വൈഫൈ, ടാബ്‌ലറ്റ്, വാട്‌സ് ആപ് പോലെയുള്ള ആധുനിക സജ്ജീകരണങ്ങള്‍ പഠനാവശ്യത്തിനായി ഉപയോഗിക്കുക, ഹോളിഫാമിലിക്ക് സൗകര്യങ്ങളേറെയാണ്. പുസ്തകച്ചുമടുകള്‍ ഒഴിവാക്കാന്‍ പൂര്‍ണ്ണഡിജിറ്റല്‍വല്‍ക്കരണമാണ് സ്‌കൂളിന്റെ ഉദ്ദേശ്യം, മികച്ച സൗകര്യങ്ങള്‍ നല്‍കുന്നതാണ് കൂടുതല്‍ കുട്ടികളെ ആകര്‍ഷിക്കാന്‍ ഹോളിഫാമിലിക്ക് കഴിയുന്നത്.
















