ആലപ്പുഴ: പ്‌ളസ് വണ്‍ ഏകജാലക പ്രവേശനത്തിന് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിനുള്ള താലൂക്ക് തല സഹായകേന്ദ്രങ്ങള്‍ ഇന്നു മുതല്‍ ജില്ലയില്‍ പ്രവര്‍ത്തിച്ചു തുടങ്ങും. ചേര്‍ത്തലയില്‍ ചേര്‍ത്തല ഗവ. ജിഎച്ച് എസ്എസ്, അമ്പലപ്പുഴയില്‍ ആലപ്പുഴ മുഹമ്മദന്‍സ് ബോയ്‌സ് എച്ച്എസ്എസ്, കുട്ടനാട്ടില്‍ പുളിങ്കുന്ന് സെന്റ് ജോസ്ഫ്‌സ് എച്ച്എസ്എസ്, ചെങ്ങന്നൂരില്‍ ബുധനൂര്‍ ഗവ. എച്ച്എസ്എസ്, മാവേലിക്കരിയില്‍ ബിഷപ്പ് ഹോഡ്ജസ് എച്ച്എസ്എസ്, കാര്‍ത്തികപ്പള്ളിയില്‍ കായംകുളം ഗവ. എച്ച്എസ്എസ് എന്നിവടങ്ങളിലാണ് ഫോക്കസ് പോയിന്റുകള്‍ പ്രവര്‍ത്തിക്കുക. ഈ മാസം 19 വരെ ദിവസവും രാവിലെ 9.30 മുതല്‍ വൈകിട്ട് നാലു വരെ ഇവ പ്രവര്‍ത്തിക്കും. രണ്ട് അദ്ധ്യാപകര്‍ വീതം മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കാനുണ്ടാകും.
















