ടോക്കിയോ: ജാപ്പനീസ് കമ്പനികള്‍ക്കാവശ്യമായ സംവിധാനം ഇന്ത്യയില്‍ ഒരുക്കുമെന്ന് കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി. ജപ്പാന്‍ ധനമന്ത്രി താരോ അസോയുമായുള്ള കൂടിക്കാഴ്ചയിലാണ് ജെയ്റ്റ്‌ലി ഈ ഉറപ്പ് നല്‍കിയത്.
മെയ്‌ക്ക് ഇന്‍ ഇന്ത്യാ പദ്ധതി പ്രകാരം മെട്രോ റെയില്‍ പദ്ധതികള്‍ക്കാവശ്യമായ സാമഗ്രികളുടെ നിര്‍മ്മാണത്തിന് ജാപ്പനീസ് കമ്പനികളുടെ സഹകരണം തേടി. ഇന്ത്യയും ജപ്പാനും തമ്മില്‍ സാമ്പത്തിക സഹകരണത്തിന് പ്രതിജ്ഞാബദ്ധമാണെന്ന് ഇരു മന്ത്രിമാരും പറഞ്ഞു. ഏഷ്യന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് (എഡിബി) പ്രസിഡന്റ് ടേക്ഹികോ നാക്കോയുമായും ജെയ്റ്റ്‌ലി കൂടിക്കാഴ്ച നടത്തി. വികസ്വരരാജ്യങ്ങളുടെ വികകസനത്തിന് എഡിബി പ്രാമുഖ്യം നല്‍കുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കി.
എഡിബിയുടെ ബോര്‍ഡ് ഓഫ് ഗവര്‍ണേഴ്‌സിന്റെ വാര്‍ഷികയോഗത്തില്‍ പങ്കെടുക്കുന്നതിനായിട്ടാണ് മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിന് ജെയ്റ്റ്‌ലി ജപ്പാനില്‍ എത്തിയത്.
















