ന്യൂദല്‍ഹി: സര്‍ക്കാര്‍ ജോലികളിലെ പ്രമോഷനുകളില്‍ പട്ടികജാതി/പട്ടിക വിഭാഗങ്ങള്‍ക്ക് സംവരണം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടി തുടങ്ങി. ഇത് സംബന്ധിച്ച് പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് റിപ്പോര്‍ട്ട് നല്‍കി.
തുല്യ അവസരവും വളര്‍ച്ചയും ഈ വിഭാഗങ്ങള്‍ക്ക് ഉണ്ടാവുന്നതിന് പ്രമോഷനിലും സംവരണം ആവശ്യമാണെന്ന് റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. സംവരണത്തിനെതിരെ നിരവധി കോടതി വിധികള്‍ വന്ന സാഹചര്യത്തില്‍ 2016ല്‍ മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് പ്രമോഷനില്‍ സംവരണം സംബന്ധിച്ച് റിപ്പോര്‍ട്ട് തയ്യാറാക്കുവാന്‍ പേഴ്‌സണല്‍ ഡിപ്പാര്‍ട്ട്‌മെന്റിനെ നിയോഗിച്ചത്.
















