ന്യൂദല്‍ഹി: ഒരു പ്രതിയോട് അന്വേഷണ ഉദ്യോഗസ്ഥര്‍ അയാളുടെ വിരലടയാളമോ, കാലടയാളമോ ആവശ്യപ്പെടുന്നത് അയാളുടെ മൗലീകാവകാശ ലംഘനമല്ലെന്ന് സുപ്രീംകോടതി. ജസ്റ്റീസ് പിനാകി ചന്ദ്രഘോഷ്, റോഹിന്‍ടണ്‍ ഫാലി നരിമാന്‍ എന്നിവര്‍ ഉള്‍പ്പെട്ട ബെഞ്ചാണ് ഇക്കാര്യത്തില്‍ വ്യക്തതവരുത്തിയത്.
2000 സപ്തംബറില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ കൊല്ലപ്പെട്ട കേസില്‍ വിചാരണവേളയില്‍ പ്രധാനപ്രതി മരിച്ചു. കൂട്ട് പ്രതിയുടെ വിരലടയാളവും കാലടയാളവും നല്‍കാന്‍ വിസമ്മതിച്ച സാഹചര്യത്തിലാണ് കോടതിയുടെ ഉത്തരവ്. പ്രതിയുടെ നിലപാടിനെതിരെയും കീഴ്‌കോടതി വിധിക്കെതിരെയും കൊല്ലപ്പെട്ടവരുടെ ബന്ധുക്കളും ഉത്തര്‍പ്രദേശ് സര്‍ക്കാരുമാണ് സുപ്രീംകോടതിയെ സമീപിച്ചത്.
ഒരാളുടെ വിരലടയാളം നല്‍കിയതുകൊണ്ട് മാത്രം അയാള്‍ സാക്ഷിയോ പ്രതിയോ ആകുന്നില്ലെന്നും കോടതി നിരീക്ഷിച്ചു.
















