ശ്രീനഗര്‍: കേന്ദ്രം നിരോധിച്ച വിവാദ മത പ്രഭാഷകന്‍ സക്കീര്‍ നായിക്കിന്റെ പീസ് ടിവി, സൗദി ചാനലുകള്‍, പാക്ക് ചാനലുകള്‍ തുടങ്ങിയവയെല്ലാം ജമ്മുകശ്മീരില്‍ നേരിട്ടു ലഭിക്കും. കശ്മീരിന്റെ സ്വാതന്ത്ര്യത്തിനു വാദിക്കുന്ന ചാനലുകളാണ് ഇതില്‍ മിക്കവയും. അന്‍പതിലേറെ പാക്ക്, സൗദി ചാനലുകളാണ് കശ്മീരില്‍ ലഭിക്കുന്നത്. ഇവയിലെല്ലാം ഇന്ത്യ വിരുദ്ധ പ്രചാരണമാണ്.
ഇവിടുത്തെ സ്വകാര്യ ടിവി ഓപ്പറേറ്റര്‍മാരാണ് ഇവ യഥേഷ്ടം ലഭ്യമാക്കുന്നത്. അരലക്ഷത്തിലേറെ കേബിള്‍ ടിവി ഓപ്പറേറ്റര്‍മാരാണ് കശ്മീരിലുള്ളത്. പാക്ക്, സൗദി ചാനലുകള്‍ നല്‍കുന്നതിനാലാണ് ഇവയ്‌ക്ക് പിടിച്ചു നില്‍ക്കാന്‍ കഴിയുന്നത്. ടാറ്റാ സ്‌കൈ, എയര്‍ടെല്‍ ഡിജിറ്റല്‍, ഡിഷ് ടിവി തുടങ്ങിയവ ഇവിടെയുണ്ടെങ്കിലും ആര്‍ക്കും ഇവരോട് താല്പ്പര്യമില്ല. സൗദി സുന്ന, സൗദി ഖുറാന്‍, അല്‍ അറേബ്യ, ഹിദായത്ത്, നൂര്‍, മദനി, കര്‍ബല, ഹാദി തുടങ്ങിയ തരം ചാനലുകളാണ് ഇവിടെ ലഭിക്കുക.
പീസ് ടിവിയും വഹാബിസത്തിന് മുന്‍തൂക്കമുള്ള സൗദി ചാനലുകളും മതതീവ്രതാദവും ഇന്ത്യാ വിരുദ്ധതയുമാണ് പ്രചരിപ്പിക്കുക. സ്ത്രീ വിരുദ്ധ പ്രചാരണവും ഇവര്‍ നടത്തുന്നു.
സ്ത്രീകള്‍ ഭര്‍ത്താവിന്റെ അനുമതിയില്ലാതെ വീടിനു പുറത്തിറങ്ങരുതെന്നാണ് സൗദി സുന്നയുടെ പ്രചാരണം. സലഫി ഇസ്‌ളാമാണ് സൗദി ചാനല്‍ പ്രചരിപ്പിക്കുന്നത്. യുവാക്കളെ ഭീകരരാക്കുകയും വിഘടന വാദം വളര്‍ത്തുകയും എരിതീയില്‍ എണ്ണയൊഴിക്കുകയും ചെയ്യുന്ന ചാനലുകളാണിവ.
അനന്ത്‌നാഗിലെ പ്രമുഖ ഇ്‌സാം മത പണ്ഡിതന്‍ ഷഹീദ് പറയുന്നു. ഇവരാണ് ലോകമെങ്ങും ഇസ്‌ളാമിക ഭീകരത പടര്‍ത്തുന്നത്. ഭരണഘടനയുടെ 370 ാം വകുപ്പു പ്രകാരം പ്രത്യേകതയുള്ള സംസ്ഥാനമാണ് ജമ്മുകശ്മീര്‍. അതിനാല്‍ സൗദി, പാക്ക് ചാനലുകള്‍ സംപ്രേഷണം ചെയ്യാം. ഒരു സ്വകാര്യ ടിവി ഓപ്പറേറ്ററായ അംജത് നൂര്‍ പറയുന്നു.
















