ന്യൂദല്‍ഹി: ഉത്തര്‍പ്രദേശില്‍ ബസ് അപകടത്തില്‍ മരിച്ചവരുടെ കുടുംബത്തിനു പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. ഉത്തര്‍പ്രദേശിലെ എത്തില്‍ വെള്ളിയാഴ്ച രാവിലെയുണ്ടായ ബസ് അപകടത്തില്‍ ഒരേ കുടുംബത്തിലെ 14 പേര്‍ മരിച്ചിരുന്നു.
അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റവര്‍ക്ക് 50,000 രൂപയുടെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു. അപകടത്തില്‍ പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടവരെ കുറിച്ച് ഓര്‍ക്കുന്നുവെന്നും പരിക്കേറ്റവര്‍ വേഗം സുഖം പ്രാപിക്കട്ടെയെന്നും മോദി പറഞ്ഞു.
ഡ്രൈവര്‍ ഉറങ്ങിയതിനെ തുടര്‍ന്നു നിയന്ത്രം നഷ്ടമായ ബസ് കനാലിലേക്ക് മറിയുകയായിരുന്നു. ആഗ്രയില്‍ വിവാഹ ചടങ്ങില്‍ പങ്കെടുക്കാന്‍ പോയവരാണ് മരിച്ചത്.
















