കടുത്തുരുത്തി: നൂറ്റി അമ്പതോളം കുടുംബങ്ങള്‍ക്ക് കുടിവെള്ളം എത്തിച്ചിരുന്ന കുടിവെള്ള പദ്ധതിയുടെ ഭാഗമായ ജലസംഭരണി സമൂഹ്യവിരുദ്ധര്‍ തല്ലിതകര്‍ത്തു.
ഞീഴൂര്‍ പഞ്ചായത്തിലെ മച്ചിക്കണ്ടം കുടിവെളള പദ്ധതിയുടെ ടാങ്കാണ് ബുധനാഴ്ച രാത്രി സാമൂഹ്യവിരുദ്ധര്‍ തകര്‍ത്തത്. പഞ്ചായത്തിലെ 13,14 വാര്‍ഡുകളിലെ കുടുബങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കാനായി സ്ഥാപിച്ചതാണ് ടാങ്ക്.
മച്ചികണ്ടം കുടിവെളള പദ്ധതിക്കായി ജലമെടുത്തിരുന്ന കുളം കടുത്ത വേനലില്‍ വറ്റിയിരുന്നു. ഇതോടെ വെള്ളൂര്‍-വെളിയന്നൂര്‍ പദ്ധതിയില്‍നിന്നും എത്തുന്ന ജലം മറ്റൊരു ടാങ്കില്‍ ശേഖരിച്ച് ശേഷം പമ്പ് ചെയ്തു മച്ചിക്കണ്ടം കുടിവെളള പദ്ധതിയുടെ ടാങ്കിലേക്ക്്് പമ്പ്്്‌ചെയ്തു നല്‍കിയിരുന്നു. ഇവിടെ നിന്നാണ്്് പ്രദേശവാസികള്‍ കുടിവെളളമെടുത്തിരുന്നത്. അധിക്യതരുടെ അനുമതിയോടെയാണ് ഉപയോഗിച്ചിരുന്ന കുടിവെളള ടാങ്കാണ് തകര്‍ത്തതെന്ന് കണ്‍വീനര്‍ ജെയിംസ് മുകളേല്‍ പറഞ്ഞു. കടുത്തുരുത്തി സിഐക്കും പഞ്ചായത്ത് സെക്രട്ടറിക്കും ജല അതോററ്റിക്കും നാട്ടുകാര്‍ പരാതി നല്‍കി
















