ന്യൂദല്‍ഹി: റെയില്‍വേ സുരക്ഷ സംബന്ധിച്ച് ഇന്ത്യയും ജപ്പാനുമായി ഒപ്പുവച്ച സഹകരണ ധാരണാപത്രം കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകരിച്ചു. 2017 ഫെബ്രുവരിയിലാണ് ധാണാപത്രം ഒപ്പുവച്ചത്.
പാളത്തിന്റെ സുരക്ഷ (റെയില്‍ വെല്‍ഡിംഗ്, റെയില്‍ പരിശോധന, പാളത്തിന്റെ വൈദ്യുതീകരണം തുടങ്ങിയവ), റെയില്‍പ്പാളത്തിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ സാങ്കേതിക വിദ്യ( ഓട്ടോമാറ്റിക് പരിശോധനാ സാങ്കേതികവിദ്യ), റോളിംഗ് സ്റ്റോക്ക് സുരക്ഷ ( ഉദാഹരണം, അറ്റകുറ്റപ്പണികള്‍ മുതലായവ), വന്‍ അപകടങ്ങള്‍ പ്രതിരോധിക്കുന്നതിന് അപകട കാരണങ്ങള്‍ വിലയിരുത്തുന്നതിനും സഹകരണം പ്രയോജനകരമാകും.
റെയില്‍ മേഖലയിലെ വിദഗ്ധരെ അയയ്‌ക്കുക, ജീവനക്കാര്‍ക്ക് ജപ്പാനില്‍ പരിശീലനം നല്‍കുക, വിവരങ്ങളുടെയും മികച്ച പ്രയോഗങ്ങളുടെയും പങ്കുവയ്‌ക്കല്‍ എന്നിവയും കരാറിലൂടെ സാധ്യമാകും.
















