പൊന്‍കുന്നം: കാഞ്ഞിരപ്പള്ളി താലൂക്കിലെ വിവിധ ഭാഗങ്ങളില്‍ ദേശീയപാതയില്‍ അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാന്‍ ലീഗല്‍ സര്‍വീസ് അദാലത്ത് കോടതിയുടെ നിര്‍ദ്ദേശം.പൊന്‍കുന്നം ടൗണ്‍, കെ.വി.എം.എസ്.ജംഗ്ഷന്‍, കോടതിപ്പടി, ജനറല്‍ ആശുപത്രി, പേട്ടക്കവല, പേട്ടസ്‌കൂള്‍, റാണി ആശുപത്രി, ഇരുപത്താറാം മൈല്‍ എന്നിവിടങ്ങളില്‍ ട്രാഫിക് അടയാള ബോര്‍ഡുകള്‍ സ്ഥാപിക്കാനാണ് നിര്‍ദ്ദേശം.പി.യു.സി.എല്‍. ജില്ലാ ജനറല്‍സെക്രട്ടറി എച്ച്.അബ്ദുള്‍ അസീസ് നല്‍കിയ പരാതിയില്‍ അദാലത്ത് കോടതി പ്രിസൈഡിംഗ് ഓഫീസര്‍ എ.കെ.ജോസഫാണ് ഉത്തരവിട്ടത്.
ദേശീയപാതാവിഭാഗം അസി.എക്‌സി.എഞ്ചിനീയര്‍ വി.പി.ജാഫര്‍ഖാന്‍, അസി.എഞ്ചിനീയര്‍ പി.എസ്.നിസാമോള്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി. നിര്‍ദ്ദിഷ്ട സ്ഥലങ്ങളില്‍ ബോര്‍ഡ് സ്ഥാപിച്ചതിനു ശേഷം റിപ്പോര്‍ട്ട് ചെയ്യണമെന്ന് അദാലത്ത് നിര്‍ദ്ദേശിച്ചു.
















