Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ശാപം കിട്ടിയ ദുര്‍ഭരണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 4, 2017, 10:10 pm IST
in Vicharam

പത്തുമാസമായി കേരളത്തില്‍ ഭരണം നടത്തുന്ന പിണറായി വിജയന്റെ നേതൃത്വത്തിലെ സര്‍ക്കാരിന് അധികാരത്തിലേറിയ ദിവസംമുതല്‍ ഒന്നിനുപുറകെ ഒന്നായി ദുര്‍ഗതികളാണ്. 2016 നവംബര്‍ മാസം എട്ടിന് കേന്ദ്രസര്‍ക്കാര്‍ നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചപ്പോള്‍ അസാധുവാക്കിയ നോട്ടുകള്‍ കൈവശമുണ്ടായിരുന്ന രാഷ്‌ട്രീയ നേതാക്കള്‍ പാര്‍ട്ടി ഭേദമെന്യെ ഒറ്റക്കെട്ടായി ഇതിനെതിരെ രംഗത്തുവരികയും, ഡോക്ടര്‍ തോമസ് ഐസക്കിനെപ്പോലെ സ്വയം പ്രഖ്യാപിത സാമ്പത്തിക വിദഗ്‌ദ്ധര്‍ ഇന്ത്യന്‍ സാമ്പത്തികമേഖലയെ തകര്‍ക്കുന്ന ഭരണപരിഷ്‌കാരമെന്ന് പ്രചരിപ്പിക്കുകയും ചെയ്തു. മറ്റു ചിലര്‍ തുഗ്ലക്കിന്റെ ഭരണപരിഷ്‌കാരമെന്ന് കളിയാക്കി.

സ്വന്തം പണത്തിന്റെ തണലില്‍ പാര്‍ട്ടി എംഎല്‍എയായ മുകേഷിനെപ്പോലുള്ളവര്‍ നരേന്ദ്ര മോദിയുടെ അഭിനയ മികവെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

നോട്ട് അസാധുവാക്കല്‍ വന്‍ വിജയമായത് കേരളത്തിലെ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തിരിച്ചടിയായി. കേരള സര്‍ക്കാരിന്റെ പരാജയം മറയ്‌ക്കാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിക്കാന്‍ ശ്രമിച്ചു. അത് പരാജയപ്പെട്ടപ്പോള്‍ കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം തിരിച്ചുവിടാനുള്ള ശ്രമവും നടത്തി. സംസ്ഥാനത്ത് റേഷന്‍ കടകളിലൂടെ വിതരണം ചെയ്യാനുള്ള അരിയുടെ കേന്ദ്രവിഹിതം കേന്ദ്രസര്‍ക്കാര്‍ നല്‍കിയിരുന്നെങ്കിലും അതിന്റെ വിതരണം കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ തൊഴിലാളി വിഭാഗം സമരത്തിലായിരുന്നതിനാല്‍ തടസ്സപ്പെട്ടു. അതോടെ അരിവില കുതിച്ചുയര്‍ന്നു. സംസ്ഥാനം പട്ടിണിയുടെ വക്കിലെത്തി.

സ്വജനപക്ഷപാതം ആരോപിക്കപ്പെട്ട് മന്ത്രി ഇ.പി. ജയരാജന് ഭരണത്തിന്റെ അഞ്ചാം മാസം രാജിവയ്‌ക്കേണ്ടിവന്നു. അടുത്ത അഞ്ചുമാസം പിന്നിട്ടപ്പോള്‍ സ്ത്രീയോട് അശ്ലീല സംഭാഷണം നടത്തിയതിന് പിടിക്കപ്പെട്ട് ശശീന്ദ്രന്‍ എന്ന രണ്ടാമത്തെ മന്ത്രിക്കും രാജിവയ്‌ക്കേണ്ടിവന്നു.

വിദ്യാഭ്യാസവകുപ്പില്‍ ഏറ്റവും മോശമായ മന്ത്രി ഉമ്മന്‍ചാണ്ടി സര്‍ക്കാരിലെ അബ്ദുറബ്ബാണെന്നായിരുന്നു പരക്കെ അറിയപ്പെട്ടിരുന്നത്. വിദ്യാഭ്യാസ വകുപ്പിനെ പച്ചവല്‍ക്കരിക്കാനുള്ള ശ്രമവും മാര്‍ക്ക് ക്രമക്കേടുകളും മൂലം അബ്ദുറബ്ബിന് കിട്ടിയ സ്ഥാനമായിരുന്നു കേരളം കണ്ട ഏറ്റവും മോശം വിദ്യാഭ്യാസമന്ത്രിയെന്നത്. പക്ഷെ ഇപ്പോഴത്തെ മന്ത്രി രവീന്ദ്രനാഥിന്റെ ആദ്യവര്‍ഷ പരീക്ഷയില്‍തന്നെ ചോദ്യക്കടലാസ് ചോര്‍ന്നതുമൂലം പരീക്ഷതന്നെ രണ്ടാമതും നടത്തേണ്ടതായും വന്നു. അബ്ദുറബ്ബിനെ തോല്‍പ്പിക്കുന്ന നടപടിയായിരുന്നു ഇത്. കേരളത്തിലെ വിദ്യാഭ്യാസ വകുപ്പിന്റെ ചരിത്രത്തിലെ ആദ്യത്തേതും.

പരീക്ഷയുടെ ചോദ്യക്കടലാസ് മാത്രമല്ല ചോര്‍ന്നത്.

വലിയ സാമ്പത്തിക വിദഗ്‌ദ്ധനെന്ന് സ്വയം ഘോഷിക്കുന്ന മന്ത്രി തോമസ് ഐസക് അവതരിപ്പിച്ച ആദ്യ ബജറ്റുപോലും നേരത്തെ പത്രക്കാര്‍ക്കു ലഭിച്ചതുമൂലം ധനമന്ത്രി അപഹാസ്യനായി. വീരശൂരപരാക്രമിയെന്നും അഴിമതിരഹിതനെന്നും കമ്യൂണിസ്റ്റുകാര്‍ വാഴ്‌ത്തുന്ന പിണറായി വിജയന്‍ മുഖ്യമന്ത്രിയായും ആഭ്യന്തര മന്ത്രിയായും വിരാജിക്കുമ്പോള്‍ 375 കോടി രൂപയുടെ ലാവ്‌ലിന്‍ അഴിമതി കേസില്‍ മുഖ്യപ്രതിയാണ്. പോലീസിനെയും ഗുണ്ടകളെയും ഉപയോഗിച്ച് ബിജെപി/ആര്‍എസ്എസ് പ്രവര്‍ത്തകരെ നേരിടുന്ന കൊലപാതക രാഷ്‌ട്രീയം മാറ്റമില്ലാതെ തുടരുകയാണ്.

സംസ്ഥാനത്തെ ക്രമസമാധാന നില ഏറ്റവും മോശമായിരിക്കുന്നുവെന്ന് പാര്‍ട്ടിയുടെ കേന്ദ്രനേതൃത്വം കൂടാതെ വി.എസ്. അച്യുതാനന്ദന്‍, മറ്റു ഘടകക്ഷി നേതാക്കള്‍ എന്നിവരും പ്രതികരിച്ചുകഴിഞ്ഞു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരായ പീഡനങ്ങള്‍ പതിന്മടങ്ങ് വര്‍ധിച്ചത് ജനങ്ങളില്‍ ആകമാനം ആശങ്കയുണ്ടാക്കുന്നു. മന്ത്രിയായി അവരോധിക്കപ്പെട്ട എം.എം. മണി പിണറായിയെക്കുറിച്ചല്ലാതെ മറ്റാരെപ്പറ്റിയും നല്ലത് പറഞ്ഞിട്ടില്ല. മൈക്കിനു മുന്നിലെത്തിയാല്‍ എന്തും വിളിച്ചുപറയുകയും പറഞ്ഞത് പിറ്റേദിവസം നിഷേധിക്കുകയും ചെയ്യുന്ന രീതി പിണറായി വിജയനും മന്ത്രി മണിക്കും ഒരേപോലെയാണ്. ഈ സര്‍ക്കാര്‍ അധികാരമേറ്റ അന്നുമുതല്‍ എല്ലാ പ്രശ്‌നങ്ങളിലും സര്‍ക്കാരിന് വീഴ്ച പറ്റുന്നു, അല്ലെങ്കില്‍ തെറ്റുപറ്റുന്നു.

പരാജയം മാത്രം കൈമുതലായിട്ടുള്ള ഒരു മന്ത്രിസഭയെ അധികാരത്തിലെത്തിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ വോട്ടുചെയ്തുവെങ്കില്‍ ജനത്തിനും ചില പോരായ്‌മകള്‍ ഉണ്ടെന്ന് കരുതേണ്ടിവരും. കേരള ജനത സ്‌നേഹിക്കുന്ന സിനിമാ താരങ്ങള്‍, കെപിഎസി ലളിതയും ഇന്നസെന്റും ”എല്‍ഡിഎഫ് വരും എല്ലാം ശരിയാവും” എന്ന് ചാനലുകളിലൂടെ വിളിച്ചുപറഞ്ഞപ്പോള്‍ അത് അപ്പാടെ വിശ്വസിച്ചതാണ് കേരളീയര്‍ക്ക് പറ്റിയ അബദ്ധം. ഈ അബദ്ധത്തിലേക്ക് മലയാളിയെ തള്ളിവിട്ട സിനിമാക്കാര്‍ക്ക് കേരളത്തെ കെണിയില്‍നിന്നും രക്ഷിക്കാനുള്ള ബാധ്യതയുണ്ട്.

ഭരണത്തിലേറി ഒരുവര്‍ഷം തികയുന്നതിന് മുന്‍പ് പിണറായി സര്‍ക്കാര്‍ വന്‍ പരാജയമായി മാറാന്‍ എന്താവും കാരണം? കണ്ണൂര്‍ വാടിക്കല്‍ രാമകൃഷ്ണനെ കൊന്നുതള്ളിയ കേസിലെ മുഖ്യപ്രതിയാണ് സര്‍ക്കാരിന്റെ തലപ്പത്ത്. കണ്ണൂര്‍ ചാവശ്ശേരിയിലെ ഉത്തമനെ 14 വര്‍ഷം മുന്‍പ് ഓടിച്ചുകൊണ്ടിരുന്ന ബസ്സില്‍ വെട്ടിക്കൊന്നപ്പോള്‍ അന്ന് 11 വയസ്സായിരുന്നു ഏകമകന്‍ രമിത്തിന്. 14 വര്‍ഷങ്ങള്‍ക്കുശേഷം ഈ മകനെയും വെട്ടിക്കൊലപ്പെടുത്തി ആ കുടുംബത്തെ ഇല്ലാതാക്കി. ജീവച്ഛവമായിക്കഴിയുന്ന രമിത്തിന്റെ അമ്മയുടെയും സഹോദരിമാരുടെയും ഉള്ളുരുകിയുള്ള ശാപം ഇടതുഭരണക്കാരുടെ തലയിലുണ്ട്.

കണ്ണൂരില്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിക്ക് എതിരായി തെരഞ്ഞെടുപ്പില്‍ മത്സരിച്ചു എന്ന കാരണത്താല്‍ കൊലക്കത്തിക്ക് ഇരയായ സുരേഷ് കുമാറിന്റെ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ മകള്‍ വിസ്മയയുടെ കണ്ണീരില്‍ കുതിര്‍ന്ന ചോദ്യം-”എന്തിന് എന്റെ അച്ഛനെ നിങ്ങള്‍ ഇല്ലാതാക്കി. എന്റെ സ്വപ്‌നങ്ങള്‍ നിങ്ങള്‍ ചവിട്ടി അരച്ചില്ലേ?” കേട്ടവരുടെ ഹൃദയം ഭേദിക്കുന്നതായിരുന്നു. പ്രൈമറി സ്‌കൂള്‍ അഞ്ചാം ക്ലാസില്‍ പിഞ്ചുകുട്ടികളുടെ മുന്‍പിലിട്ട് അവരുടെ അദ്ധ്യാപകന്‍ ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിനുറുക്കിയതും ആരെങ്കിലും മറക്കുമോ? ഈ കൊലപാതകങ്ങളിലെ ഇരകളുടെ കുടുംബത്തില്‍ അവശേഷിച്ചവരുടെയും സുഹൃത്തുക്കളുടെയും ഹൃദയത്തില്‍ തട്ടിയുള്ള ശാപം കൊലപാതകികളോടും അവരെ അതിനായി പ്രേരിപ്പിച്ച പാര്‍ട്ടിക്കാരുടെയും തലയില്‍ ഉണ്ടാവും. ചുരുങ്ങിയ കാലയളവില്‍ ഇന്നത്തെ സര്‍ക്കാര്‍ ഇത്രയും മോശമായി അധഃപതിക്കുവാനും ഇതും കാരണമാവാം.

വേദനിക്കുന്ന അമ്മമാരുടെ ഹൃദയംപൊട്ടിയുള്ള ശാപം ഇവരുടെ കൈയിലുള്ള വാളിനേക്കാള്‍ മൂര്‍ച്ചയുള്ളതാണ്. ആ ശാപംമൂലം കമ്യൂണിസ്റ്റ് പാര്‍ട്ടി ഇന്നാട്ടിലും അന്യംനിന്നുപോകാനുള്ള സാധ്യതയാണ് കാണുന്നത്. ഇനിയൊരിക്കലും കേരളത്തില്‍ ഒരു ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലെത്താന്‍ സാധ്യത കാണുന്നില്ല. ഇത്തരം പരാജയപ്പെട്ട ഭരണമാണ് കിഴക്കന്‍ യൂറോപ്പില്‍നിന്നും പശ്ചിമബംഗാളില്‍ നിന്നും കമ്യൂണിസം പടിയിറങ്ങാന്‍ കാരണമായത്. തെരഞ്ഞെടുപ്പിലൂടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അധികാരത്തിലെത്തുന്ന ഏക സ്ഥലമാണ് കേരളം. മറ്റിടങ്ങളിലൊക്കെ കമ്യൂണിസ്റ്റ് പാര്‍ട്ടി അധികാരം പിടിക്കുന്നത് വിപ്ലവത്തിലൂടെയും രക്തച്ചൊരിച്ചിലിലൂടെയും ആയിരുന്നു.

1917 ല്‍ റഷ്യന്‍ വിപ്ലവത്തിലൂടെ സ്സാര്‍ ചക്രവര്‍ത്തിയെയും കുടുംബത്തെയും മുഴുവനായും കൊലപ്പെടുത്തി അവരുടെ ചോരയില്‍ മുക്കിയ കൊടിയാണ് ചെങ്കൊടിയായത്. ഏതാണ്ട് 70 വര്‍ഷംകൊണ്ട് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി റഷ്യയില്‍നിന്ന് ഗോര്‍ബച്ചേവിന്റെ ഭരണത്തോടെ ഇല്ലാതായി. കേരളത്തിലും കമ്യൂണിസ്റ്റ് മന്ത്രിസഭ അധികാരമേറ്റിട്ട് 60 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇവിടെയും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രസക്തി നഷ്ടപ്പെടുത്തുന്ന ഭരണമാണ് ഇന്ന് നടക്കുന്നതെന്ന് സാമാന്യബുദ്ധിയുള്ള ആര്‍ക്കും മനസ്സിലാക്കാവുന്നതാണ്. കമ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തിലും ഇല്ലാതാകുന്ന സുദിനത്തിനായി കേരള ജനത കാത്തിരിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.