ചേര്‍ത്തല: ബിജെപി കോടംതുരുത്ത് പഞ്ചായത്ത് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ വിട്ടുവന്ന അമ്പതോളം കുടുംബങ്ങള്‍ക്ക് സ്വീകരണം നല്‍കി. ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ആര്‍. ജയകൃഷ്ണന്‍ അദ്ധ്യക്ഷനായി. നിയോജകമണ്ഡലം പ്രസിഡന്റ് പെരുമ്പളം ജയകുമാര്‍ മുഖ്യപ്രഭാഷണം നടത്തി. അഡ്വ. ബി. ബാലാനന്ദ്, സി. മധുസൂദനന്‍, എന്‍. വി. പ്രകാശന്‍, കെ.കെ. സജീവന്‍, കെ.എല്‍. ഓമന, എസ്. ദിലീപ്കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.
















