ആലപ്പുഴ: പ്രധാനമന്ത്രി നരേന്ദ്രമോദി ജനകീയമായി നടപ്പാക്കുന്ന പദ്ധതികള്‍ ബാങ്കു മുഖേന നടപ്പാക്കുമ്പോള്‍ അവ തകിടം മറിക്കുന്ന ജില്ലയിലെ ബാങ്കുകള്‍ക്കെതിരെ ശക്തമായ സമര പരിപാടികള്‍ നടത്താന്‍ യുവമോര്‍ച്ച തീരുമാനിച്ചു.
യുവസംരംഭകര്‍ക്കുള്ള മുദ്രാ ലോണ്‍ അടക്കമുള്ള പദ്ധതികളാണ് അട്ടിമറിക്കുന്നത്. ബാങ്കുകളെ സമീപിച്ചാല്‍ നൂലാമാലകള്‍ പലതും പറഞ്ഞ് പിന്തിരിപ്പിക്കുകയാണ്. കേന്ദ്ര പദ്ധതികള്‍ പേരുമാറ്റി സംസ്ഥാന സര്‍ക്കാര്‍ അട്ടിമറിക്കുന്നത് അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ ഭാരവാഹിയോഗം ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്‍ ഉദ്ഘാടനം ചെയ്തു. യുവമോര്‍ച്ച ജില്ലാ ജന. സെക്രട്ടറി എച്ച് .ഹര്‍ഷന്‍ അദ്ധ്യക്ഷനായി. ഡി. അശ്വനിദേവ്, എം.വി. ഗോപകുമാര്‍, അജി ആര്‍. നായര്‍, പ്രമോദ്, ശ്രീരാജ്, സ്റ്റാലിന്‍, ശ്യാംകൃഷ്ണ എന്നിവര്‍ സംസാരിച്ചു.
















