ന്യൂദല്‍ഹി: ശമ്പളവും പെന്‍ഷനും സംബന്ധിച്ച ആനുകൂല്യങ്ങള്‍ നടപ്പാക്കുന്നതു സംബന്ധിച്ച ഏഴാം കേന്ദ്ര ശമ്പള കമ്മീഷന്‍ ശുപാര്‍ശകളില്‍ മാറ്റംവരുത്തുന്നതിനുള്ള സുപ്രധാന നിര്‍ദേശങ്ങള്‍ക്ക് കേന്ദ്ര മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. 2016-17 കാലയളവിലേക്ക് 84,933 കോടി രൂപയുടെ അധിക സാമ്പത്തിക ബാധ്യത ( 2015-16ലെ രണ്ടു മാസത്തെ കുടിശിക ഉള്‍പ്പെടെ) വരുത്തുന്ന ശുപാര്‍ശകള്‍ നടപ്പാക്കുന്നതിന് കഴിഞ്ഞ ജൂണില്‍ മന്ത്രിസഭ അംഗീകാരം നല്‍കിയതാണ്.
ഇപ്പോഴത്തെ മാറ്റങ്ങളനുസരിച്ചുള്ള ആനുകൂല്യങ്ങള്‍ക്ക് ഏഴാം സിപിസി ശുപാര്‍ശകള്‍ നടപ്പാക്കിയ 2016 ജനുവരി ഒന്നു മുതലുള്ള പ്രാബല്യം ലഭിക്കും. മന്ത്രിസഭ അംഗീകരിച്ച വര്‍ധനപ്രകാരം കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരുടെ മാത്രം വാര്‍ഷിക പെന്‍ഷന്‍ ബില്‍ 1,76,071 കോടിയോളം ആകും.
മറ്റു സുപ്രധാന തീരുമാനങ്ങള്‍ ഇവയാണ്:
1. 2016നു മുമ്പുള്ള പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പുനരവലോകനം:
പെന്‍ഷന്‍സ് സെക്രട്ടറി അധ്യക്ഷനായി മന്ത്രിസഭയുടെ അംഗീകാരത്തോടെ രൂപീകരിച്ച സമിതിയുടെ അഭിപ്രായങ്ങള്‍ അടിസ്ഥാനമാക്കി, 2016നു മുമ്പുള്ള പെന്‍ഷന്‍കാരുടെയും കുടുംബ പെന്‍ഷന്‍കാരുടെയും പെന്‍ഷന്‍ പുനരവലോകനം ചെയ്യുന്ന രീതിയുമായി ബന്ധപ്പെട്ട ഏഴാം ശമ്പള കമീഷന്‍ ശുപാര്‍ശകളിലെ മാറ്റങ്ങള്‍ മന്ത്രിസഭ അംഗീകരിച്ചു.
നിലവിലുള്ള ഘടകങ്ങളെ അടിസ്ഥാനമാക്കി രണ്ടാം ഫോര്‍മുലേഷന്‍ പ്രകാരമുള്ള പെന്‍ഷന്‍ പുരനവലോകത്തേക്കാള്‍ ഇപ്പോള്‍ മന്ത്രിസഭ അംഗീകരിച്ച പെന്‍ഷന്‍ പുനരവലോകനം വഴി പെന്‍ഷന്‍കാര്‍ക്ക് 5031 കോടി രൂപയുടെ അധിക ആനുകൂല്യങ്ങള്‍ 2016-17ല്‍ ലഭിക്കും. 2016ന് മുമ്പ് പിരിഞ്ഞ 55 ലക്ഷം ജീവനക്കാര്‍ക്കും പ്രതിരോധ പെന്‍ഷന്‍കാര്‍ക്കും കുടുംബ പെന്‍ഷന്‍കാര്‍ക്കും ഇതിന്റെ ഗുണം ലഭിക്കും.
മന്ത്രിസഭാ തീരുമാന പ്രകാരം 2016നു മുമ്പുള്ള പെന്‍ഷന്‍കാര്‍ക്ക് ഏഴാം സിപിസി ശുപാര്‍ശകള്‍ പ്രകാരം തങ്ങള്‍ക്ക് കൂടുതല്‍ മെച്ചമുള്ള രണ്ടു ഓപ്ഷനുകളിലൊന്ന് തെരഞ്ഞെടുക്കുന്നതിന് അവസരം നല്‍കി. പെന്‍ഷന്‍കാര്‍ക്ക് കൂടുതല്‍ ഗുണപരമായ രീതി ലഭ്യമാക്കുന്നതിനു വേണ്ടി, പെന്‍ഷന്‍ പേമെന്റ് ഓര്‍ഡറില്‍ അടങ്ങിയ വിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള പെന്‍ഷന്‍ പുനരവലോകനം ചെയ്യാനുള്ള ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചു.
ശമ്പളം നിശ്ചയിക്കുന്നതു സംബന്ധിച്ച നിലവിലെ നടപടിക്രമം കൂടുതല്‍ ശാസ്്ത്രീയവും യുക്തിപൂര്‍വകവുമാകും. ഏഴാം സിപിസി ശുപാര്‍ശ പ്രകാരമുള്ള ഒന്നാം ഫോര്‍മുലേഷനെക്കാള്‍ കൂടുതല്‍ പെന്‍ഷന്‍കാര്‍ക്ക് ഗുണകരം മാറ്റങ്ങളോടെയുള്ള ഫോര്‍മുലേഷന്‍ പ്രകാരം നിശ്ചയിച്ച പെന്‍ഷനാണ്.
2. പ്രതിരോധ പെന്‍ഷന്‍കാര്‍ക്കുള്ള ശാരീരിക വൈകല്യ പെന്‍ഷന്‍:
സ്ലാബ് അടിസ്ഥാനമാക്കിയുള്ള രീതിയിലേക്ക് മാറ്റാന്‍ ഏഴാം സിപിസി ശുപാര്‍ശ ചെയ്തതും ആറാം സിപിസിക്കു ശേഷം നടപ്പാക്കിയതുമായ ശതമാനം അടിസ്ഥാനമാക്കി ശാരീരിക വൈകല്യമുള്ളവരുടെ പെന്‍ഷന്‍ നിശ്ചയിക്കുന്ന രീതി തുടരാന്‍ മന്ത്രിസഭ അനുമതി നല്‍കി.
ശതമാനം അടിസ്ഥാനമാക്കി ശാരീരിക വൈകല്യമുള്ളവരുടെ പെന്‍ഷന്‍ നിശ്ചയിക്കുന്നതുമായി താരതമ്യം ചെയ്യുമ്പോള്‍ ഭാവിയിലെ പെന്‍ഷന്‍കാര്‍ക്ക് നിലവിലെ പെന്‍ഷന്‍കാരേക്കാള്‍ പെന്‍ഷന്‍ തുക കുറയുമെന്ന് ചൂണ്ടിക്കാട്ടി സ്ലാബ് അടിസ്ഥാനമാക്കിയുള്ള പെന്‍ഷന്‍ തുടരണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധ സേനകള്‍ നല്‍കിയ നിവേദനം പ്രതിരോധ മന്ത്രാലയത്തിന്റെ ദേശീയ അപാകത പരിശോധനാ സമിതിക്ക് കൈമാറി.
നിലവിലുള്ളവരും ഭാവിയില്‍ ഉണ്ടാകാവുന്നതുമായ പ്രതിരോധ പെന്‍ഷന്‍കാര്‍ക്ക് ആനുകൂല്യം നല്‍കാന്‍ ഓരോ വര്‍ഷവും ഏകദേശം 130 കോടി രൂപ അധികമായി കേന്ദ്രസര്‍ക്കാര്‍ ചെലവഴിക്കും.
















