ന്യൂദല്‍ഹി: വോട്ടിങ്ങ് യന്ത്രങ്ങളില്‍ അപാകതയുണ്ടെന്ന ആരോപണം ചര്‍ച്ച ചെയ്യാനും യന്ത്രങ്ങള്‍ സുരക്ഷിതമാണെന്ന് കാട്ടിക്കൊടുക്കാനും തെരഞ്ഞെടുപ്പ് കമ്മീഷന്‍ സര്‍വ്വ കക്ഷി യോഗം വിളിച്ചു.
ഈ മാസം 12ന് ദല്‍ഹി നിര്‍വ്വാചന്‍ സദനിലാണ് യോഗം. യുപി നിയമസഭാ തെരഞ്ഞെടുപ്പിലും ദല്‍ഹി തദ്ദേശ തെരഞ്ഞെടുപ്പിലും ബിജെപി വന്‍വിജയം കൈവരിച്ചതോടെ തെരഞ്ഞെടുപ്പ് യ്രന്തങ്ങളില്‍ തിരിമറി നടത്തിയെന്ന ആരോപണവുമായി ആംആദ്മി പാര്‍ട്ടിയും ബിഎസ്പിയും രംഗത്തു വന്നിരുന്നു.
ഈ പശ്ചാത്തലത്തില്‍ സര്‍വ്വ കക്ഷിയോഗം വിളിക്കുമെന്നും തന്ത്രങ്ങളില്‍ തിരിമറി നടത്താനാവല്ലെന്ന് യോഗത്തില്‍ തെളിയിക്കാമെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു.
















