ഗാന്ധിനഗര്‍: രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധി പഠിച്ച, ഗുജറാത്തിലെ രാജ്‌കോട്ടിലുള്ള മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ ( ആല്‍ഫ്രഡ് ഹൈസ്‌കൂള്‍) ഇനി മ്യൂസിയം. മ്യൂസിയമാക്കാനുള്ള നടപടികളുടെ ഭാഗമായി സ്‌കൂള്‍ അടച്ചു. ഇവിടെ പഠിച്ചിരുന്ന 150 കുട്ടികളെ മറ്റു സ്‌കൂളുകളിലേക്ക് മാറ്റി.
12 കോടി ചെലവിട്ട് സകൂള്‍ മ്യൂസിയമാക്കാന്‍ 2016ല്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. വിശാലമായ സ്‌കൂള്‍ ബ്രിട്ടീഷ് ഭരണകാലത്ത് 1853ല്‍ കേണല്‍ സിങ്ങ് നിര്‍മ്മിച്ചതാണ്. രാജ്‌കോട്ട് ഇംഗ്‌ളീഷ് സ്‌കൂള്‍ എന്നാണ് ആദ്യം വിളിച്ചിരുന്നത്.1907ലാണ് ആല്‍ഫ്രഡ് സ്‌കൂള്‍ എന്ന് പേരിട്ടത്. 47ല്‍ പേര് മോഹന്‍ദാസ് ഗാന്ധി ഹൈസ്‌കൂള്‍ എന്നാക്കി മാറ്റുകയായിരുന്നു.
.
















