ന്യൂദല്‍ഹി: മുതിര്‍ന്ന പൗരന്‍മാര്‍ക്കായി കൂടുതല്‍ സംരക്ഷണവും പരിഗണനയും ഉറപ്പാക്കാന്‍ ലക്ഷ്യമിട്ടുള്ള നാഷണല്‍ പോളിസി ഓണ്‍ ഓള്‍ഡര്‍ പേഴ്‌സണ്‍സ് നിയമം കേന്ദ്ര സര്‍ക്കാര്‍ കൊണ്ടു വരുന്നു. ഇതിന്റെ ഭാഗമായി രാജ്യത്തെ മുതിര്‍ന്ന പൗരന്‍മാരുടെ പ്രായം ഏകീകരിക്കും.
കേന്ദ്ര നിയമമന്ത്രി അശ്വിനി കുമാറാണ് പുതിയ നീക്കത്തിന് പിന്നില്‍. നിലവില്‍ വ്യത്യസ്ത മേഖലകളില്‍ വ്യത്യസ്ത പ്രായമാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. ഇത് ഏകീകരിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ഇന്‍ഷ്വറന്‍സ് കമ്പനികള്‍ 65 വയസ്സാണ് മുതിര്‍ന്ന പൗരന്‍മാര്‍ക്ക് നിശ്ചയിച്ചിരിക്കുന്നത്. എന്നാല്‍ റെയില്‍വേയില്‍ ഇത് 60 വയസ്സാണ്. സത്രീകള്‍ക്ക് 58 വയസ്സം. ഇന്‍കം ടാക്‌സ് വകുപ്പിനാണെങ്കില്‍ ഇത് 60 വയസ്സുമാണ്. ഇത് ഏകീകരിക്കും.
കൂടാതെ വാര്‍ധക്യ പെന്‍ഷന്‍ 60 വയസ്സ് കഴിഞ്ഞവര്‍ക്ക് 200 രൂപയും 80 വയസ്സു കഴിഞ്ഞവര്‍ക്ക് 500 രൂപയുമാണ്. ഇത് 200 രൂപയില്‍ നിന്ന് 2000 രൂപയാക്കി ഉയര്‍ത്തണമെന്ന് നിര്‍ദേശം വന്നുകഴിഞ്ഞു. ഇങ്ങനെയെങ്കില്‍ സര്‍ക്കാര്‍ 91,776 കോടി രൂപ അധികമായി ഓരോ വര്‍ഷവും കണ്ടെത്തേണ്ടി വരും.
















