മുംബൈ: ബോളിവുഡ് താരം അഭിഷേക് ബച്ചന്‍ കേന്ദ്രസര്‍ക്കാരില്‍ ജൂനിയര്‍ ലെവല്‍ തസ്തികയിലേക്ക് അപേക്ഷിച്ചു കാത്തിരിക്കുന്നു എന്ന് റിപ്പോർട്ടുകൾ.
കേന്ദ്രസര്‍ക്കാരിന്റെ സ്റ്റാഫ് സെലക്ഷന്‍ കമ്മിഷന്റെ (എസ് എസ് സി) ഔദ്യോഗിക വെബ്‌സൈറ്റ് പരിശോധിക്കുന്നവര്‍ക്ക് മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ സത്യമാണെന്നു തോന്നും. കാരണം എസ് സി സിയുടെ വിവിധ വകുപ്പുകളിലേക്കുള്ള( നോണ്‍ടെക്‌നിക്കല്‍) ഉദ്യോഗാര്‍ത്ഥികളുടെ പട്ടികയില്‍ ഫോട്ടോ സഹിതം അഭിഷേകന്‍ ബച്ചന്റെ അഡ്മിറ്റ് കാര്‍ഡ് കാണാം എന്നതാണ് സത്യം. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം പുറത്ത് വിട്ടിരിക്കുന്നത്.
അങ്ങനെയൊരു തീരുമാനം ഇതുവരെ അഭിഷേകില്‍ നിന്നും വന്നിട്ടില്ലെങ്കിലും ദേശീയ മാധ്യമങ്ങൾ പുറത്ത് വിട്ട ഈ ചിത്രം ആരാധകരെ ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
















