പാട്ന: മാവോയിസ്റ്റുകൾ സൈനികരെ കൊല്ലുന്നതിനു പകരം രാജ്യത്തെ അഴിമതിക്കാരായ രാഷ്‌ട്രീയക്കാരെയാണ് വകവരുത്തേണ്ടതെന്ന് ജൻ അധികാർ പാർട്ടി എംപി പപ്പു യാദവ്.
‘രാഷ്‌ട്രീയക്കാർ രാജ്യം കൊള്ളയടിക്കുകയാണ് അതേ സമയം സൈന്യം രാജ്യത്തിന് സുരക്ഷ നൽകുന്നു. രാജ്യത്തെ കട്ടുമുടിക്കുന്ന രാഷ്ടീയക്കാരെ വേണം കൊലപ്പെടുത്തുവാൻ’ പപ്പു യാദവ് പറഞ്ഞു.
ഹാജിപൂർ ടൗണിൽ നിന്നുമുള്ള എംപിയാണ് പപ്പു യാദവ്. ഇദ്ദേഹത്തെ ആർജെഡി പാർട്ടിയിൽ നിന്നും 2015 ൽ പുറത്താക്കിയിരുന്നു. പാർട്ടിക്കെതിരെ പ്രവർത്തിച്ചുവെന്ന കുറ്റത്തിനാണ് പപ്പു യാദവിനെ പുറത്താക്കിയത്.
















