ഹൈദരാബാദ്: തെലുങ്കു സീരിയല്‍ നടന്‍ പ്രദീപ് കുമാറിനെ അളകാപുരി കോളനിയിലെ വസതിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഭാര്യയും സുഹൃത്തുക്കളുമാണു പ്രദീപിനെ ആശുപത്രിയിലെത്തിച്ചത്.
പ്രദീപ് ഭാര്യയുമായി കലഹിച്ചതിനു തെളിവുണ്ടെന്ന് നര്‍സിംഗി സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍ പി. രാമചന്ദര്‍ റാവു പറഞ്ഞു. ഇതിനുശേഷമാണ് പ്രദീപ് ആത്മഹത്യ ചെയ്തതെന്നാണു പോലീസിന്റെ നിഗമനം. പോസ്റ്റ് മോര്‍ട്ടത്തിനുശേഷമേ മരണകാരണം വ്യക്തമാകൂ എന്ന് പി. രാമചന്ദര്‍ റാവു പറഞ്ഞു.
















