ആഗ്ര: ഉത്തര്‍പ്രദേശിലെ മുസ്ലീം ഭൂരിപക്ഷ ഗ്രാമം പശു സംരക്ഷണത്തില്‍ രാജ്യത്തിനു മാതൃകയാവുന്നു. മഡോര ഗ്രാമത്തില്‍ പശുവിനെ കൊന്നാല്‍ രണ്ടര ലക്ഷം രൂപ പിഴ ഈടാക്കാന്‍ ഗ്രാമ പഞ്ചായത്ത് തീരുമാനിച്ചു.
തൊണ്ണൂറു ശതമാനവും മുസ്ലീങ്ങള്‍ താമസിക്കുന്ന ഗ്രാമമാണിത്. മുന്‍ ഗ്രാമ പ്രധാന്‍ മുഹമ്മദ് ഗഫാറാണ് തീരുമാനം അറിയിച്ചത്. പശുക്കളെ കൊല്ലുന്നതിനെതിരെ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടക്കമിട്ട നീക്കത്തിന് എല്ലാ പിന്തുണയുമുണ്ടെന്നും ഗഫാര്‍ പറഞ്ഞു.
പശുക്കളെ ബഹുമാനിക്കാനാണ് എല്ലാവരോടും ആവശ്യപ്പെട്ടിരിക്കുന്നത്.
പശുക്കളെ കൊല്ലുന്ന വിവരം അറിയിക്കുന്നവര്‍ക്ക് 51,000 രൂപ പാരിതോഷികം നല്‍കുമെന്നും ഗഫാര്‍ പറഞ്ഞു. പശുക്കളെ കൊല്ലുന്നവരെ സാമൂഹ്യമായി ബഹിഷ്‌കരിക്കും. പിഴയടക്കാന്‍ വിസമ്മതിച്ചാല്‍ അവരുടെ വസ്തു കണ്ടുകെട്ടാന്‍ നടപടിയെടുക്കും.
















