പള്ളിക്കത്തോട്: മാലിന്യനിക്ഷേപം അങ്കണവാടിയുടെ പ്രവര്‍ത്തനം അവതാളത്തിലാക്കുന്നുവെന്ന് പരാതി. വാഴൂര്‍ പതിനേഴാം മൈല്‍ ചെങ്ങളം റോഡില്‍ പള്ളിക്കത്തോട് 93-ാം നമ്പര്‍ അങ്കണവാടിയെയാണ് മാലിന്യം ദുരിതത്തിലാക്കിയിരിക്കുന്നത്.
അടുത്തുള്ള റബര്‍ തോട്ടത്തില്‍ കോഴിമാലിന്യവും മത്സ്യം ഉള്‍പ്പടെയുള്ളവയുടെ മാലിന്യവും നിക്ഷേപിക്കുന്നത് പതിവാണ്.
ഇതിന്റെ ദുര്‍ഗന്ധം അങ്കണവാടിയിലെ കുട്ടികള്‍ക്കും ജോലിക്കാര്‍ക്കും അസഹ്യമായിരിക്കുകയാണ്.
കഴിഞ്ഞദിവസം കക്കൂസ് മാലിന്യം സമീപത്തുള്ള കലുങ്കിനടിയില്‍ നിക്ഷേപിച്ചിരുന്നു. ഇത് അടുത്തുള്ള തോട്ടിലേക്ക് ഒലിച്ചിറങ്ങി, അസഹ്യമായ ദുര്‍ഗന്ധത്തെ തുടര്‍ന്ന് പള്ളിക്കത്തോട് പഞ്ചായത്ത് അധികൃതര്‍ സ്ഥലത്ത് കുമ്മായം വിതറി. രാത്രികാലങ്ങളിലാണ് മാലിന്യം നിക്ഷേപിക്കുന്നത്. അതുകൊണ്ട്് രാത്രികാലങ്ങളില്‍ പോലീസ് പട്രോളിംഗ് ശക്തമാക്കിയാല്‍ പരിഹാരം കാണാനാകുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: