ഇസ്ലാമാബാദ്: പാക്കിസ്ഥാൻ നാല് ഭീകരരെ തൂക്കിലേറ്റി. തെഹ്രിഖ്-ഇ-താലിബാന്‍ എന്ന സംഘടനയിലെ സജീവ പ്രവര്‍ത്തകരെയാണ് പാക്ക് സൈന്യം തൂക്കിലേറ്റിയത്. നിരപരാധികളായ ആളുകളെ കൊലപ്പെടുത്തിയ കേസിലും സൈന്യത്തെ ആക്രമിച്ച കേസിലും പ്രതികളായ ഭീകരരാണ് ഇവർ.
വിചാരണ കോടതിയുടെ മുന്നില്‍ കുറ്റസമ്മതം നടത്തിയ ഇവരുടെ തടവ് കഴിഞ്ഞ ജനുവരിയില്‍ അവസാനിച്ചിരുന്നു. തുടര്‍ന്ന് കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ കൂടി പ്രതികള്‍ക്ക് ചുമത്തുകയും ചെയ്തിരുന്നു.
















