ബഹ്‌റെയ്‌ക്ക്: മൂന്ന് ഭാര്യമാരെയും മുത്തലാഖ് ചൊല്ലി വേര്‍പെടുത്തിയ ശേഷം നാലാമത്തെ നിക്കാഹിനൊരുങ്ങിയ ഭര്‍ത്താവിന് ഭാര്യമാരുടെ തിരിച്ചടി. ഉത്തര്‍പ്രദേശിലെ ബഹ്‌റെയ്‌ക്ക് സ്വദേശിയായ ഡാനിഷിനാണ് ഭാര്യമാരില്‍ നിന്ന് തിരിച്ചടി ലഭിച്ചത്. തങ്ങളുടെ ഭര്‍ത്താവ് നാലാമതും വിവാഹം കഴിക്കുന്നതറിഞ്ഞ ഇവര്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.
2013ലായിരുന്നു ഡാനിഷിന്റെ ആദ്യ വിവാഹം. മുത്തലാഖിലൂടെ ആദ്യ ബന്ധം വേര്‍പ്പെടുത്തുകയും ആദ്യ ഭാര്യയുടെ ബന്ധുക്കളെ ഭീഷണിപ്പെടുത്തുകയും ചെയ്ത ഡാനിഷ് രണ്ടാമതും വിവാഹിതനായി. ആ ബന്ധവും ഒരു വര്‍ഷം മാത്രമാണ് നിലനിന്നത്. തുടര്‍ന്ന് തന്റെ ബന്ധുവായ പതിനഞ്ചുകാരിയെ ബലാത്സംഗം ചെയ്യുകയും 2016ല്‍ വിവാഹം കഴിക്കുകയുമായിരുന്നു. ഈ ബന്ധവും നിലനിന്നില്ല.
നാലാമതും വിവാഹത്തിനൊരുങ്ങിയതോടെയാണ് മൂന്ന് ഭാര്യമാരും ഒറ്റക്കെട്ടായി നിന്ന് ഡാനിഷിനെതിരെ പോലീസില്‍ പരാതിപ്പെട്ടത്. എന്തായാലും ഡാനിഷിനെതിരെ പോക്‌സോ നിയമപ്രകാരം എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
















